HOME
DETAILS
MAL
പാറ്റൂര്‍ ഭൂമി ഇടപാട്: വിജിലന്‍സിന് കോടതിയുടെ രൂക്ഷവിമര്‍ശനം
backup
November 23 2017 | 07:11 AM
കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാടു കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഭൂമിയുടെ സര്‍വ്വെ നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വിമര്‍ശനം.
കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ എന്തിനാണ് ഇത്രമാത്രം സമയമെന്ന് കോടതി ചോദിച്ചു. കേസ് നേരത്തെ തീര്‍ക്കാനുള്ള സാഹചര്യം വിജിലന്‍സിന് ഉണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ രേഖകള്‍ കിട്ടാനുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍വേ തീര്‍ക്കാമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ബുധനാഴ്ച്ച ഹരജിയില്‍ അന്തിമവാദം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."