കുപ്പിയിലെ ജ്യൂസ് കുടിച്ച യുവാവ് അബോധാവസ്ഥയില്‍
കോഴിക്കോട്: കുപ്പിയിലാക്കിയ മാങ്ങാജ്യൂസ് കഴിച്ചതിനെ തുടര്‍ന്ന് യുവാവ് അബോധാവസ്ഥയിലായി. അത്തോളി പേങ്ങോട്ടുങ്ങല് മീത്തല്‍ അബിനാസ്(24)നെയാണ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെയാണ് അത്തോളി അങ്ങാടിയിലെ സ്റ്റേഷനറികടയില്‍ നിന്ന് മാല്ഗൊ എന്ന പേരിലുള്ള ജ്യൂസ് വാങ്ങി കഴിച്ചത്.
കുറച്ചു കുടിച്ചതിന ്ശേഷം ബാക്കിയുള്ളത് പോക്കറ്റില്‍ വച്ച് ബൈക്കില്‍ ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ കുനിയില്‍കടവ് പാലത്തിന് സമീപം തലകറങ്ങിവീഴുകയായിരുന്നു.
തുടര്‍ന്ന് അത്തോളി സഹകരണ ആശുപത്രിയിലെത്തിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
മണിക്കൂറുകള്‍ക്ക് ശേഷവും കുപ്പിയില്‍ നിന്ന് പുകഉയരുന്നുണ്ടായിരുന്നു. കൂടാതെ ഇതിനകത്ത് വെള്ളനിറത്തിലുള്ളപതയും കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."