വിവാഹ ചടങ്ങില്‍ പങ്കെടുക്കണം; ആന്ധ്രയില്‍ 100 എം.എല്‍.എമാര്‍ കൂട്ട അവധിയില്‍
ഹൈദരാബാദ്: നിയമസഭ സമ്മേളം നടക്കുന്നതിനിടെ ആന്ധ്രാപ്രദേശില്‍ 100ഓളം എം.എല്‍.എമാര്‍ കൂട്ട അവധിയില്‍. കാരണം മറ്റൊന്നുമല്ല, വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇത്രയധികം എം.എല്‍.എമാര്‍ കൂട്ട അവധിയെടുത്തത്.
ഈ മാസാരംഭത്തിലാണ് ആന്ധ്ര നിയമസഭ സമ്മേളനം ആരംഭിച്ചത്. 30നാണ് സമ്മേളനം അവസാനിക്കുക. ഇതിനിടെയാണ് എം.എല്‍.എമാര്‍ നാലു ദിവസത്തെ അവധിയെടുത്തത്. ആഴ്ചയില്‍ നല്കുന്ന ഒരു അവധിക്ക് പുറമേയാണിത്.
ആന്ധ്ര ഭരിക്കുന്ന തെലുങ്കു ദേശം പാര്‍ട്ടിയുടെ 100 എം.എല്‍.എമാരാണ് ലീവെടുത്തത്. സ്പീക്കര്‍ക്ക് നല്കിയ കത്തിലാണ് ലീവിന്റെ കാരണമായി വിവാഹം ചൂണ്ടിക്കാണിച്ചത്. ആകെ 176 എം.എല്‍.എമാരാണ് സഭയിലുള്ളത്. ഇതില്‍ 67 പേര് പ്രതിപക്ഷക്കാരാണ്.
ആന്ധ്രയില്‍ വിവാഹം നടക്കുന്ന പ്രത്യേക സമയമാണിതെന്നും ഒരാഴ്ച്ചക്കിടെ 1.2 ലക്ഷത്തിനടുത്ത് വിവാഹ ചടങ്ങുകള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."