അയോധ്യയില്‍ രാമക്ഷേത്രമല്ലാതെ മറ്റൊന്നും പണിയില്ലെന്ന് മോഹന്‍ ഭാഗവത്
ഉടുപ്പി: ബാബരി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയില്‍ രാമക്ഷേത്രമല്ലാതെ മറ്റൊന്നും നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന വാദവുമായി ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. രാമക്ഷേത്രം മാത്രമേ അയോധ്യയില്‍ പണിയൂ എന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്.
''രാമജന്മഭൂമിയില്‍ രാമക്ഷേത്രം പണിയും. മറ്റൊന്നും ആ സ്ഥലത്ത് നിര്മിക്കപ്പെടില്ല. അതേ കല്ലുകള്‍ കൊണ്ടാവും ഇതും നിര്‍മിക്കുക. കഴിഞ്ഞ 20-25 വര്‍ഷമായി അതിനു വേണ്ടി പോരാടുന്ന നേതാക്കളുടെ കീഴിലായിരിക്കും നിര്‍മാണം''- മോഹന്‍ ഭാഗവത് പറഞ്ഞു.
കര്‍ണാടകയിലെ ഉടുപ്പിയില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. ഞങ്ങള്‍ അത് നിര്‍മിക്കും, ഇതൊരു ജനകീയ പ്രഖ്യാപനമല്ല. മറിച്ച്, നമ്മുടെ വിശ്വാസ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
പശു കശാപ്പിനെതിരെ നിരോധനം ഇല്ലെങ്കില്‍, ഞങ്ങള്‍ക്ക് സമാധാനിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."