'പ്രവാസം ,പ്രശ്‌നങ്ങളും പ്രതീക്ഷകളും' ബഹ്‌റൈന്‍ കെ എം സി സി 'സൗത്ത് സോണ്‍ സംഗമം ഡിസംബര്‍ ഒന്നിന്
മനാമ: 'പ്രവാസം,പ്രശ്‌നങ്ങളും പ്രതീക്ഷകളും' എന്ന ശീര്‍ഷകത്തില്‍ ബഹ്‌റൈന്‍ കെ എം സി സി സൗത്ത് സോണ്‍ കമ്മിറ്റി 'സൗത്ത് സോണ്‍ സംഗമം 2017' സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ മനാമ സാന്റോക്ക് ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഫാമിലി കൗണ്‍സിലിംഗ്,ആരോഗ്യ സെമിനാര്‍,പൊതുസമ്മേളനം എന്നിവ നടക്കും.
സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറിയും കേരളാ യുണൈറ്റഡ് ഇലക്ട്രിക്കല്‍ കമ്പനി മുന്‍ ചെയര്‍മാനുമായ സി ശ്യാം സുന്ദര്‍ മുഖ്യാഥിയായിരിക്കും. പ്രമുഖ ഫാമിലി കൗണ്‍സിലര്‍ ഡോ.ജോണ്‍ പനയ്ക്കല്‍ ,അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിലെ സീനിയര്‍ ഫിസിഷ്യന്‍ ഡോ.ബാബു രാമചന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.ബഹ്‌റൈനിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ ,കെ.എം.സി.സി.നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.കുടുംബങ്ങള്‍ക്കായി പ്രത്യേക സൗകര്യവും പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ മെഡിക്കല്‍ കിറ്റ് വിതരണവും ഉണ്ടായിരിക്കുന്നതാണെന്ന് സൗത്ത് സോണ്‍ കമ്മിറ്റി പ്രസിഡന്റ് പി.എച്.അബ്ദുല്‍ റഷീദും ജനറല്‍ സെക്രട്ടറി തേവലക്കര ബാദുഷയും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3331 1919.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."