HOME
DETAILS
MAL
ഐ.എസ്.എല്‍: ആദ്യ വിജയം കുറിച്ച് മുംബൈ
backup
November 26 2017 | 01:11 AM
മുംബൈ: ഐ.എസ്.എല്ലില്‍ മുംബൈ സിറ്റി എഫ്.സി സ്വന്തം തട്ടകത്തില്‍ സീസണിലെ ആദ്യ വിജയം കുറിച്ചു. വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം പോരിനായി എത്തിയ എഫ്.സി ഗോവയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മുംബൈ വീഴ്ത്തിയത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. 59ാം മിനുട്ടില്‍ എവര്ട്ടന് സാന്റോസ് മുംബൈയ്ക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ അരനയിലൂടെ 83ാം മിനുട്ടില്‍ ഗോവ സമനില പിടിച്ചതോടെ മത്സരം തുല്ല്യതയില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ 88ാം മിനുട്ടില്‍ തിയാഗോ സാന്റോസ് മുംബൈയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."