മുഗാബെയുടെ പേരില്‍ ദേശീയ അവധി പ്രഖ്യാപിച്ചു
ഹരാരെ: മുന്‍ സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ ജന്മദിനം ദേശീയ അവധിദിനമായി പ്രഖ്യാപിച്ചു. ഫെബ്രുവരി 21നാണ് ദേശീയ യുവജന ദിനമായി കണക്കാക്കി അവധി പ്രഖ്യാപിച്ചത്. എമേഴ്സന്‍ എംനംഗാഗ്വയുടെ നേതൃത്വത്തിലുള്ള സിംബാബ്വെ സര്‍ക്കാരാണു രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റിനോടുള്ള ആദരമായി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞയാഴ്ചയാണ് മുഗാബെ പ്രസിഡന്റ് പദവി രാജിവച്ചത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി രാജ്യാധികാരം പിടിച്ചടക്കിയതോടെയായിരുന്നു രാജി.
എന്നാല്‍, മുഗാബെക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യില്ലെന്നു പുതിയ പ്രസിഡന്റ് എമേഴ്സന്‍ അദ്ദേഹത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്.
എമേഴ്സന്റെ നേതൃത്വത്തില്‍ ഈവാരം തന്നെ പുതിയ മന്ത്രിസഭ നിലവില്‍ വരുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."