സ്കോഡ ലോറയുടെ 663 യൂണിറ്റുകള്‍ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു
സ്കോഡ ഇന്ത്യ കാറുകള്‍ തിരിച്ചുവിളിക്കുന്നു. ലോറ മോഡല്‍ 663 യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്.
സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് 2009-2010ല്‍ വിപണിയിലെത്തിയ ലൊറ മോഡല്‍ സ്കോഡ തിരിച്ചുവിളിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് സുരക്ഷാ സംവിധാനത്തിലെ സോഫ്റ്റ്വെയര് കണ്ട്രോള് യൂണിറ്റിലാണ് അപ്ഡേഷന് നടത്തുന്നത്. ലൊറ പ്രീമിയം സെഡാന് മോഡലുകളുടെ സോഫ്റ്റ്വെയര് അപ്ഡേഷന് വേണ്ടി സര്‍വിസ് ക്യാംപയിന് ആരംഭിച്ചിട്ടുണ്ട്. അപ്ഡേഷന് അധിക പണം ഈടാക്കുകയില്ല.
സ്കോഡയുടെ കസ്റ്റമര്‍ കെയര്‍ സര്‍വിസില്‍നിന്ന് ഉപഭോക്താക്കളെ നേരിട്ടു വിളിക്കും. സൗകര്യത്തിനനുസരിച്ച് സമയംമുന്കൂട്ടി ബുക്ക് ചെയ്യാം.
തിരിച്ചുവിളിച്ചവയില്‍ സ്വന്തം കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉപഭോക്താക്കള്‍ക്ക് സ്കോഡ ഇന്ത്യയുടെ വൈബ്സൈറ്റില്‍ ഓണ്‍ലൈനിലൂടെ പരിശോധിക്കുകയുമാകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."