അഞ്ചാം സ്വര്‍ണവും നേടി ഫെല്‍പ്സ് വിട ചൊല്ലി
റിയോ ഡി ജനീറോ: ഒളിംപിക്സിലെ തന്റെ സുവര്‍ണ നേട്ടം 23ആയി ഉയര്‍ത്തിയും റിയോയിലെ സ്വര്‍ണ നേട്ടം അഞ്ചിലെത്തിച്ചും സമാനതകളില്ലാത്ത പ്രകടനത്തോടെ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സ് ഒളിംപിക് വേദിയോടു ഉപചാരം ചൊല്ലി. 4-100 മീറ്റര്‍ മെഡ്ലെ റീലേയിലാണ് ഫെല്‍പ്സ് അടങ്ങുന്ന അമേരിക്കന്‍ ടീം ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നീന്തിയെടുത്തത്. 3.27.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒളിംപിക് റെക്കോര്‍ഡോടെയാണ് ഫെല്‍പ്സ്, റയാന് മര്‍ഫി, കോഡി മില്ലര്‍, നഥാന്‍ ആന്‍ഡ്രിയന്‍ എന്നിവരടങ്ങുന്ന ടീം നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ബ്രിട്ടീഷ് ടീം വെള്ളി നേടിയപ്പോള്‍ ആസ്ത്രേലിയക്കാണ് വെങ്കലം.
മത്സരിച്ച ആറ് ഇനങ്ങളില്‍ അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും നേടി കരിയറിലെ അവസാന ഒളിംപിക്സ് അവിസ്മരണീയമാക്കിയാണ് ഫെല്‍പ്സ് കളമൊഴിയുന്നത്. നേരത്തെ വ്യക്തിഗത വിഭാഗത്തിലെ അവസാന മത്സരത്തില്‍ വെള്ളി നേടാന്‍ ഫെല്‍പ്സിന് സാധിച്ചിരുന്നു. 100 മീറ്റര്‍ ബട്ടര്ഫ്ളൈസിലായിരുന്നു നേട്ടം. കഴിഞ്ഞ ദിവസം റിയോയിലേത് തന്റെ അവസാന ഒളിംപിക്സാണെന്നു ഫെല്‍പ്സ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."