HOME
DETAILS
MAL
രമിത്ത് വധം: മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ ഉത്തരവ്
backup
December 01 2017 | 01:12 AM
തലശ്ശേരി: പിണറായിയിലെ ബി.ജെ.പി പ്രവര്ത്തകന് കൊല്ലനാണ്ടി വീട്ടില്‍ രമിത്തി(26)നെ കൊലപ്പെടുത്തിയ കേസില്‍ ആകെയുള്ള 15 പ്രതികളും കോടതി മുന്‍പാകെ ഹാജരാകണമെന്ന് ഉത്തരവ്. ഡിസംബര്‍ നാലിന് കേസിലെ മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കേസ് സി.ബി.ഐക്ക് വിടണമെന്ന ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിനടെയാണ് ഇത്. അതിനിടെ കേസില്‍ ഒരു സി.പി.എം പ്രവര്ത്തകന് കൂടി അറസ്റ്റിലായി. പിണറായി ചേരിക്കലിലെ സൗഭാഗ്യയില്‍ കെ.സായൂജിനെ (28)യാണ് അറസ്റ്റ് ചെയ്തത്. കേസിലെ പന്ത്രണ്ട് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടുപേര്‍ ഒളിവിലാണ്. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് മുഴുവന്‍ പ്രതികളോടും കോടതിയില്‍ ഹാജരാകാന്‍ സമന്‍സും വാറണ്ടും പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."