ഷെറിന് മര്‍ദനമേറ്റിരുന്നുവെന്ന് ഡോക്ടര്‍
ഹൂസ്റ്റണ്‍: അമേരിക്കയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് ശാരീരിക മര്‍ദനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍.
ഷെറിന്റെ ശരീരത്തിലെ എല്ലുകളില്‍ പലതിനും പൊട്ടലുണ്ടായിരുന്നെന്നും ചിലത് ഭേദപ്പെട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നും ശിശുരോഗ വിദഗ്ധനായ സൂസണ്‍ ദകില്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡോക്ടറുടെ സത്യവാങ്മൂലമുള്ളത്.
2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയിലെടുത്ത എക്‌സറേകളിലും സ്‌കാനിങ്ങുകളിലും മുറിവുകള്‍ വ്യക്തമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ദത്തെടുത്തതിന് ശേഷം ഉണ്ടായതാണ് ഇവയെന്നും പല സന്ദര്‍ഭങ്ങളിലാകാം മുറിവുണ്ടായതെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ഒക്ടോബറിലാണ് ഇന്ത്യന്‍ ദമ്പതികളായ വെസ്ലി മാത്യൂസിന്റെയും സിനി മാത്യൂസിന്റെയും വളര്‍ത്തുമകളായ ഷെറിനെ വീട്ടില്‍ നിന്ന് കാണാതാവുന്നത്. ദിവസങ്ങള്‍ക്ക് ശേഷം സമീപത്തുള്ള കലുങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ അറസ്റ്റിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."