HOME
DETAILS

ഓഖി: ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രമേശ് ചെന്നിത്തല

  
backup
December 02 2017 | 10:12 AM

ramesh-chennithala-about-ockhi-cyclone

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു.

കടല്‍ക്ഷോഭത്തിനിരയായി ജീവന്‍ നഷ്ടമായ ക്രിസ്റ്റി, സേവ്യര്‍ ലൂയിസി എന്നിവരുടെ പൂന്തുറയിലെ വസതി ചെന്നിത്തല രാവിലെ സന്ദര്‍ശിച്ചിരുന്നു.

കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാന്‍ കഴിയാത്തതിനാല്‍ പൂന്തുറയും ചെല്ലാനാവും കൊല്ലവും ഉള്‍പ്പെടെയുള്ള തീരദേശം വളരെ ആശങ്കയിലാണ്. കടലിനോട് മല്ലടിച്ചു കഴിയുന്ന ജീവനുകളെ കണ്ടെത്തി തിരികെ കരയില്‍ എത്തിക്കാനുള്ള നടപടി കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനം അവതാളത്തിലാണ്. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം ദുരിതാശ്വാസ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലാകളക്ടര്‍മാര്‍ കൃത്യമായി കോ ഓര്‍ഡിനേറ്റ് ചെയ്യുന്നില്ല എന്ന പരാതി വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

ആലപ്പുഴ കാട്ടൂര്‍, നല്ലാളിക്കല്‍, മലബാറിലെ കോഴിക്കോട് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ രൂക്ഷമായ കടലാക്രമണം നടക്കുകയാണ്. കടല്‍ ക്ഷോഭം ചെറുക്കുന്നതിനായി കടല്‍ഭിത്തി ഉള്‍പ്പെടെയുള്ള പരിഹാരം അനിവാര്യമാണ്.ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ഇതിനെല്ലാം തുക ചെലവഴിക്കണം.
ഗുരുതരമായി പരുക്കേറ്റവരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഞാന്‍ രാവിലെ അവരെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 15, 000രൂപ അപര്യാപ്തമാണ്. ഈ തുക കുറഞ്ഞത് അന്‍പതിനായിരമായി വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൂന്തുറയില്‍ കണ്‍ട്രോള്‍ റൂം തുറക്കണമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവരോട് ഇന്നലെ ആവശ്യപ്പെട്ടതാണെന്നും സൗകര്യമൊരുക്കി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ട് ഉദ്യോഗസ്ഥര്‍ അവിടെ എത്തി എന്നല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

തീരനിവാസികള്‍ക്ക് ഇപ്പോഴും കൃത്യമായ വിവരം ലഭിക്കുന്നില്ല എന്നതാണ് ഏറ്റവുംവലിയ പോരായ്മ. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രക്ഷോഭവുമായി അവര്‍ മുന്നോട്ട് പോകുന്നത് വിവരം ലഭിക്കാത്തത് മൂലമുള്ള പരിഭ്രാന്തി കാരണമാണ്. വിവരം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്.നിരവധി പാളിച്ചകള്‍ രക്ഷാ ദൗത്യത്തില്‍ സംഭവിച്ചിട്ടുണ്ട്. വിവാദത്തിനുള്ള സമയമല്ല എന്നതിനാല്‍ കൂടുതലൊന്നും ഇവിടെ പങ്ക് വയ്ക്കുന്നില്ല.വീഴ്ചകള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

പ്രകൃതി ദുരന്തത്തില്‍ ഇടുക്കി, പാലക്കാട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ മരം വീണും മറ്റും നിരവധി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം കണക്കെടുത്ത് സഹായമെത്തിക്കണം. ആശ്വാസമെത്തിക്കാനുള്ള സമയത്ത് ഉചിതമായ നടപടി എടുത്താണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമുണ്ടാകേണ്ടതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

കേരളത്തിലും തമിഴ്‌നാട്ടിലുമായി ഓഖി വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി 14 ജീവനുകളാണ് ഓഖി കവര്‍ന്നത്. കേരളത്തില്‍ മാത്രം എട്ട് ജീവനുകള്‍ പൊലിഞ്ഞു. കടലില്‍ അകപ്പെട്ടവരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി കോസ്റ്റുഗാര്‍ഡും നാവികസേനയും തെരച്ചില്‍ തുടരുകയാണ്. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു

crime
  •  2 days ago
No Image

ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

National
  •  2 days ago
No Image

കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 days ago
No Image

യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില

uae
  •  2 days ago
No Image

ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

International
  •  2 days ago
No Image

ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം

uae
  •  2 days ago
No Image

ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ

International
  •  2 days ago
No Image

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

crime
  •  2 days ago
No Image

ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി

uae
  •  2 days ago
No Image

എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്

Kerala
  •  2 days ago