മൈസൂരില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരെ കര്‍ണാടക ആര്.ടി.സി തൊഴിലാളികള്‍ അക്രമിച്ചു
കോഴിക്കോട്: മൈസൂര്‍ ബസ് ഡിപ്പോയിലെ ശുചിമുറി ഉപയോഗിച്ചതിന് ഡ്രൈവര്‍മാരടക്കം നാല് കെ.എസ്.ആര്.ടി.സി ജീവനക്കാരെ കര്‍ണാടക ആര്.ടി.സി ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ ഓഫീസര്‍ അജിത്കുമാര്‍, കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ വിജയന്, കണ്ടക്ടര്‍ ബാബുരാജ്, മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടര്‍ മുഹമ്മദ് മുസ്തഫ എന്നിവര്‍ക്കാണ് ഇന്നലെ രാവിലെ മര്‍ദനമേറ്റത്. ഇവരെ മൈസൂരിലെ കെ.ആര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ വിജയന്റെ കണ്ണിനാണ് പരുക്ക്.
ഡിപ്പോയിലെ ശുചിമുറിയില്‍ പോയ വിജയനെയും ബാബുരാജിനെയും കംഫര്‍ട്ട് സ്റ്റേഷന് ജീവനക്കാരും കര്‍ണാടക ആര്.ടി.സി ജീവനക്കാരും അകാരണമായി മര്ദിച്ചക്കുന്നത് തടയാന്‍ ചെന്നപ്പോഴാണ് അജിത്കുമാറിനും മുസ്തഫയ്ക്കും മര്‍ദനമേറ്റത്. ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ കര്‍ണാടക ആര്.ടി.സി ജീവനക്കാര്‍ക്ക് നേരെ പ്രതിഷേധമുണ്ടായി. കര്‍ണാടകയുടെ ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത് തടയുകയും കര്‍ണാടകയിലേക്ക് പോകാനിരുന്ന ബസ് സര്‍വിസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ കര്‍ണാടകയുടെ റിസവര്‍വേഷന്‍ കൗണ്ടര്‍ അടപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."