'ഗുജറാത്തില്‍ സ്ത്രീകള്‍ക്ക് നീതിയില്ല': മോദിയോട് പുതിയ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ, ബി.ജെ.പി- കോണ്‍ഗ്രസ് കൊമ്പുകോര്‍ക്കല്‍ തുടരുന്നു. പുതിയൊരു വിമര്‍ശനവുമായാണ് ഇന്ന് രാഹുല്‍ ഗാന്ധിയുടെ അരങ്ങേറ്റം. ഗുജറാത്തില്‍ സ്ത്രീകള്‍ക്ക് നീതിയില്ലെന്നാണ് രാഹുലിന്റെ ആരോപണം.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍, അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിവയുടെ കാര്യത്തില്‍ അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചു.
കഴിഞ്ഞ 22 വര്‍ഷം ഗുജറാത്തില്‍ ഭരണത്തിലിരുന്ന ബി.ജെ.പി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നിരവധി വ്യാജ വാഗ്ദാനങ്ങളാണ് നല്‍കിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതില്‍ 10-ാം സ്ഥാനത്താണ് ഗുജറാത്ത്, മനുഷ്യക്കടത്തില്‍ മൂന്നാമതും, സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണത്തില്‍ അഞ്ചാം സ്ഥാനത്തും- രാഹുല്‍ പറഞ്ഞു.
2001 മുതല്‍ 2011 വരെയുള്ള കാലയളവില്‍ സ്ത്രീ സാക്ഷരത 70 ശതമാനത്തില്‍ നിന്ന് 57 ശതമാനം ആയി കുറഞ്ഞതെന്താണെന്നും രാഹുല്‍ ചോദിച്ചു. ഇക്കാലയളവില്‍ ഗുജറാത്ത് ഭരിച്ചത് മോദിയാണ്.
സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍, മൂന്നു ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് നീതി ലഭിക്കാത്തതെന്നും രാഹുല്‍ ചോദിച്ചു.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടുതല്‍ നടക്കുന്ന നഗരങ്ങളില്‍ ഗുജറാത്തിലെ സൂറത്തും അഹമ്മദാബാദും ഉള്‍പ്പെട്ടതെന്തേയെന്നും അദ്ദേഹം ചോദിച്ചു.
''പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ഗുജറാത്ത് 20-ാം സ്ഥാനത്തായത് എന്തുകൊണ്ടാണ്?''
ഓരോ ദിവസങ്ങളിലും മോദിയോട് ചോദ്യങ്ങള്‍ ചോദിക്കുകയെന്ന പുതിയ തന്ത്രമാണ് രാഹുല്‍ ഗുജറാത്തില്‍ പയറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."