പുഴ കൈയേറി പൈപ്പ് സ്ഥാപിച്ചു
തിരുവമ്പാടി:നൂറുകണക്കിനാളുകളുടെ ആശ്രയമായ പുഴ കൈയേറി കോണ്‍ക്രീറ്റ് പൈപ്പ് സ്ഥാപിച്ചു. ചപ്പാത്ത് നിര്‍മിക്കാനുള്ള പഞ്ചായത്തിന്റെ അനുമതിയിലാണ് പുഴ നികത്തി പൈപ്പിട്ടിരിക്കുന്നത്.പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായാണ് ഇതിന് അനുമതി നല്‍കിയത്.
പുഴക്ക് ഇരുവശവും റോഡ് നിര്‍മിച്ചിട്ടുണ്ട്. ഒരു ക്വാറിയിലേക്ക് വഴിയുണ്ടാക്കാനാണ് പുഴ നികത്തുന്നതെന്ന് ആക്ഷേപമുണ്ട്.
പുഴ കൈയേറി ചപ്പാത്ത് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ ആര്‍.ഡി.ഒ. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൂമ്പാറ പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ ജോണ്‍ കുരിശിങ്കലാണ് പരാതി നല്‍കിയത്.
അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍.ഡി.ഒ. താമരശ്ശേരി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടരഞ്ഞി വില്ലേജ് ഓഫിസര്‍ അന്വേഷണം നടത്തി റിപ്പാര്‍ട്ട് നല്‍കിയിരുന്നു.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് വിവരാകാശ നിയമം പ്രകാരം പരിസ്ഥിതി പ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൈപ്പ് സ്ഥാപിച്ചത്.ഇനിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."