HOME
DETAILS
MAL
സര്‍ക്കാര്‍ പരാജയമെന്ന് ചെന്നിത്തല
backup
December 03 2017 | 19:12 PM
തൃശൂര്‍: മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ള ശീതസമരമാണ് ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം പരാജയപ്പെടാന്‍ പ്രധാന കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരത്തിലൊരു ദുരന്തനിവാരണ പരാജയം സംസ്ഥാന ചരിത്രത്തിലുണ്ടായിട്ടില്ല. ദുരന്തം സംഭവിച്ചാല്‍ എങ്ങനെ നേരിടണമെന്ന് അറിയാത്ത മന്ത്രിമാരാണ് ഇവിടെയുള്ളത്. സ്വന്തക്കാരെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികള്‍ വള്ളമെടുത്ത് പോയെന്ന് പറയുമ്പോള്‍ സര്‍ക്കാരില്‍ അവര്‍ക്ക് വിശ്വാസമില്ലെന്നാണ് വന്നിരിക്കുന്നത്. 500 കോടി രൂപ ഉടന്‍ സംസ്ഥാനത്തിന് അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."