എന്‍.ഐ.എ മിശ്രവിവാഹത്തിനെതിരേ പ്രവര്‍ത്തിക്കുന്നെന്ന് ബൃന്ദ കാരാട്ട് 'ഹാദിയയുടെ സ്വാതന്ത്ര്യമാണ് മുഖ്യം'
ന്യൂഡല്‍ഹി: ഹാദിയാ കേസിലെ എന്‍.ഐ.എ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മിശ്രവിവാഹത്തിനെതിരേയാണ് എന്‍.ഐ.എ നിലപാടെടുക്കുന്നതെന്നായിരുന്നു അവരുടെ ആരോപണം. നേരത്തേ, സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന് ഹാദിയാ കേസില്‍ സ്വീകരിച്ച നിലപാടിനെയും ബൃന്ദ വിമര്‍ശിച്ചിരുന്നു.
ഇന്ത്യയില്‍ മിശ്രവിവാഹം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നു പറഞ്ഞ ബൃന്ദ, അതിനു പകരം അതിനെതിരേ കാംപയിന് നടക്കുകയാണെന്നും എന്‍.ഐ.എ തന്നെ അതില്‍ കക്ഷിചേരുകയാണെന്നും വിമര്‍ശിച്ചു. ലൗ ജിഹാദെന്നു പ്രചരിപ്പിച്ച് അത്തരം വിവാഹങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനെയും ബൃന്ദ വിമര്‍ശിച്ചു.
തീവ്രവാദത്തെക്കുറിച്ചും രാജ്യദ്രോഹങ്ങളെക്കുറിച്ചും അന്വേഷിക്കേണ്ട ദേശീയ അന്വേഷണ ഏജന്‍സി വിവാഹങ്ങള്‍ അന്വേഷിച്ച് അവരെ തീവ്രവാദികളാക്കി പരിഹാസ്യരാകുകയാണെന്ന് ബൃന്ദ പറഞ്ഞു. ഹാദിയയുടെ കാര്യത്തില്‍ അവരുടെ സ്വാതന്ത്ര്യമാണ് വലുത്. സ്ത്രീകള്‍ക്കു ലഭിക്കേണ്ട സ്വാതന്ത്ര്യം ഹാദിയയ്ക്കും ലഭിക്കണം. അതിനാണ് കോടതിയും നിയമങ്ങളുമെന്നു പറഞ്ഞ അവര്‍, സുപ്രിംകോടതിയില്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം നിലപാട് വ്യക്തമാക്കിയ ഹാദിയയെ അഭിനന്ദിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."