ഏഴു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത് ഈ വര്‍ഷം
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം ഈ വര്‍ഷം മാത്രം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 724 തവണ. ഏഴു വര്‍ഷത്തിനിടെ പാകിസ്താന്റെ ഭാഗത്തുനിന്ന് ഏറ്റവും കൂടുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായ വര്‍ഷംകൂടിയാണിതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
പാക് വെടിവയ്പില്‍ ഒക്ടോബര്‍വരെയുള്ള കണക്കുപ്രകാരം 17 ഇന്ത്യന്‍ ഭടന്‍മാരും 12 സാധാരണക്കാരും കൊല്ലപ്പെട്ടു. 67 ഭടന്‍മാര്‍ക്കും 79 സാധാരണക്കാര്‍ക്കും മുറിവേല്‍ക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം പാകിസ്താന്‍ 449 തവണ മാത്രമാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതിനിടെ 13 സൈനികരും 13 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.
2015ല്‍ 405 തവണയും 2014ല്‍ 583 തവണയും 2013ല്‍ 347 തവണയും 2012ല്‍ 114 തവണയും 2011ല്‍ 62 തവണയും 2010ല്‍ 70 തവണയും മാത്രമാണ് പാകിസ്താന്റെ ഭാഗത്തുനിന്നു വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്.
അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ 2003ലാണ് ഇന്ത്യയും പാകിസ്താനും കശ്മീരിലെ രാജ്യാന്തരഅതിര്‍ത്തിയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."