HOME
DETAILS

തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെ പൊന്നാനിയില്‍ തീരസംരക്ഷണ സേന രക്ഷിച്ചു

  
backup
December 04 2017 | 14:12 PM

ockhi-ponnani-coast-guard-125363

പൊന്നാനി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷിച്ച് പൊന്നാനി തീരത്തെത്തിച്ചു.

പന്ത്രണ്ടോളം ദിവസമാണ് ഇവര്‍ കടലില്‍ കുടുങ്ങിയത്. കഴിഞ്ഞ മാസം 23ന് കുളച്ചലില്‍നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോവനല്‍ എന്ന ബോട്ടാണ് കടലിലകപ്പെട്ടത്.

രാവിലെ പട്രോളിങ്ങിനിറങ്ങിയ ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ടാണ് കടലിലകപ്പെട്ട ബോട്ടിനെയും തൊഴിലാളികളെയും കരക്കെത്തിച്ചത്.

തമിഴ്‌നാട് പള്ളവിള സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. പന്ത്രണ്ടു ദിവസം മുന്‍പ് മത്സ്യബന്ധനത്തിനു പുറപ്പെട്ട ഇവര്‍ മൂന്നുദിവസം മുന്‍പാണ് കടലിന്റെ മാറ്റത്തെക്കുറിച്ച് അറിഞ്ഞത്.

തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പൊന്നാനി തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ഫിഷറീസ് ഉദ്യോഗസ്ഥര്‍ ഇവരെ കണ്ടത്. തുടര്‍ന്ന് തീരദേശ പൊലിസുമായി ബന്ധപ്പെടുകയും തൊഴിലാളികളെ കരക്കെത്തിക്കുകയുമായിരുന്നു. തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ-റെയില്‍; മുഖ്യമന്ത്രി നാളെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Kerala
  •  2 days ago
No Image

ഒടുവിൽ രാജാവിനെയും പടിയിറക്കി; ക്യാപ്റ്റന്മാരിൽ ഒന്നാമനായി അയ്യരിന്റെ തേരോട്ടം

Cricket
  •  2 days ago
No Image

നിലമ്പൂരില്‍ ഹിന്ദു മഹാസഭക്ക് കിട്ടുന്ന ഓരോ വോട്ടും കപട ബിജെപിക്കാരുടെ മുഖത്ത് കിട്ടുന്ന അടിയെന്ന് സ്വാമി ഭദ്രാനന്ദ

Kerala
  •  2 days ago
No Image

അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനൽ തീപാറും! 

Cricket
  •  2 days ago
No Image

തായ്‌ലന്റിൽ നിന്ന് ഇന്ത്യയിലേക്ക്, പക്ഷേ മുംബൈയിൽ വെച്ച് യാത്രക്കാരൻ പെട്ടു; ല​ഗേജിൽ നിന്ന് പിടികൂടിയത് വിഷപ്പാമ്പുകളെയും ആമകളെയും

latest
  •  2 days ago
No Image

2025 ഐപിഎൽ ഫൈനൽ; മഴമൂലം കളി ഉപേക്ഷിച്ചാൽ കിരീടം ഉയർത്തുക ആ ടീം

Cricket
  •  2 days ago
No Image

കഴുകനെ ഇടിച്ചു; പട്‌ന-റാഞ്ചിഇൻഡിഗോ വിമാനത്തിന് അടിയന്തിര ലാൻഡിങ്ങ്

National
  •  2 days ago
No Image

തൊടുപുഴയിൽ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; 18കാരൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച; റെയില്‍വേ മന്ത്രിയെയും, ഗഡ്കരിയെയും കാണും

National
  •  2 days ago
No Image

'സഖ്ർ': ഹജ്ജ് സമയത്ത് അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്കായി AI-പവർഡ് ഡ്രോൺ വിന്യസിച്ച് സഊദി അറേബ്യ

Saudi-arabia
  •  2 days ago