HOME
DETAILS

നിലമ്പൂരില്‍ ഹിന്ദു മഹാസഭക്ക് കിട്ടുന്ന ഓരോ വോട്ടും കപട ബിജെപിക്കാരുടെ മുഖത്ത് കിട്ടുന്ന അടിയെന്ന് സ്വാമി ഭദ്രാനന്ദ

  
June 02 2025 | 17:06 PM

hindu mahasabha leader against bjp in nilambur

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ബിജെപി നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് അഖില ഭാരത് ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ. സനാതന ധര്‍മ്മത്തെ വിറ്റ് കാശാക്കുന്ന ബിജെപിക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും, തോക്ക് സ്വാമി എന്നറിയപ്പെടുന്ന സ്വാമി ഭദ്രാനന്ദ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഹിന്ദു മഹാസഭ നടത്തിയത്. 

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഹിന്ദു മഹാസഭ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മാധ്യമങ്ങളോടെ സംസാരിക്കുന്നതിനിടയിലാണ് പരാമര്‍ശം. നിലമ്പൂര്‍ സ്വദേശിയായ സതീഷ് എന്നയാളാണ് സ്ഥാനാര്‍ഥി. നിലമ്പൂരില്‍ ഹിന്ദു മഹാസഭയ്ക്ക് കിട്ടുന്ന ഓരോ വോട്ടും കപട ബിജെപിക്കാരുടെ മുഖത്ത് കിട്ടുന്ന അടിയായിരിക്കുമെന്ന് ഭദ്രാനന്ദ പറഞ്ഞു. 

'സുരേഷ് ഗോപിക്ക് പാര്‍ട്ടിയെന്താണെന്ന് അറിയില്ല. അദ്ദേഹത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ല. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത് നിലമ്പൂരില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നാണ്. ഇവിടെയുള്ളവരെന്താ അടിമകളോ, പട്ടികളോ ആണോ? 

അനാവശ്യ മത്സരമെന്ന വാക്കാണ് ചന്ദ്രശേഖറും, സുരേഷ് ഗോപിയും ഉപയോഗിച്ചത്. സുരേഷ് ഗോപിക്ക് മാധ്യമങ്ങളുടെ മെക്കിട്ട് കേറാനും, മസില്‍ പിടിച്ച് നടക്കാനും മാത്രമേ അറിയൂ. അതല്ല രാഷ്ട്രീയം. എഴുതിയ സ്‌ക്രിപ്റ്റ് പാര്‍ലമെന്റില്‍ പോയി വായിച്ചാല്‍ രാഷ്ട്രീയമാകില്ല. 

ബിജെപി ഗുരുജി ഗോള്‍വാര്‍ക്കറിന്റെ ഒരു ഐഡിയോളജിയും പിന്തുടരുന്നില്ല. സംഘപരിവാര്‍ എന്താണെന്നറിയാത്തവരും, ഓണ്‍ലൈന്‍ സംഘികളും കൂടെ സംഘത്തിന്റെ മഹത്വം നശിപ്പിച്ചിരിക്കുന്നു. എട്ടാം ക്ലാസ് മുതല്‍ സംഘത്തില്‍ പോവുന്നവനാണ് ഞാന്‍. എന്നാല്‍ ആ സംഘം അല്ല ഇന്നത്തെ സംഘം. ഹിന്ദു മഹാസഭയ്ക്ക് കിട്ടുന്ന ഓരോ വോട്ടും, ബിജെപിയുടെ മുഖത്ത് കിട്ടുന്ന അടിയാണ്.' സ്വാമി ഭദ്രാനന്ദ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും

National
  •  6 hours ago
No Image

ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ

latest
  •  7 hours ago
No Image

ഗൂഗിൾ പിക്സൽ 10 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ: ടെലിഫോട്ടോ ലെൻസും സൂപ്പർ സ്റ്റെബിലൈസേഷനും 

Gadget
  •  7 hours ago
No Image

യുഎഇയിൽ 222 കുടുംബങ്ങൾക്ക് ബലി പെരുന്നാൾ സന്തോഷം; 140 മില്യൺ ദിർഹമിൻ്റെ കടം എഴുതിത്തള്ളി

latest
  •  7 hours ago
No Image

സാംസങ് Z ഫോൾഡ് 7: മടക്കാവുന്ന ഫോൺ വിപണിയിൽ 'അൾട്രാ' മാജിക്കുമായി ഒരു പുതിയ താരം

Tech
  •  7 hours ago
No Image

മുസ്‌ലിംകള്‍ 'വെര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് ബി.ജെ.പി മന്ത്രി; പ്രസ്താവന ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍

National
  •  7 hours ago
No Image

ഗസ്സ വംശഹത്യ പരാമര്‍ശിച്ചെങ്കിലോ എന്ന ഭയം; ഗാരി ലിനേക്കറുടെ'മാച്ച് ഓഫ് ദി ഡേ' പ്രോഗ്രാമിന്റെ സലാഹുമായുള്ള എപിസോഡ് റദ്ദാക്കി ബി.ബി.സി

International
  •  8 hours ago
No Image

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു പഞ്ചാബി യൂട്യൂബർ കൂടി പിടിയിൽ, ജ്യോതി മൽഹോത്രയുമായും ഡാനിഷുമായും അടുത്ത ബന്ധം

National
  •  8 hours ago
No Image

ഇടത് കണ്ണിലെ കുത്തിവെപ്പ് നൽകിയത് വലത് കണ്ണിന്; ഗവൺമെന്റ് കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

കടുത്ത ചൂട് കനത്ത വെല്ലുവിളി, അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം

Saudi-arabia
  •  9 hours ago

No Image

നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, ലൈംഗികാധിക്ഷേപം, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍...; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  12 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

Weather
  •  12 hours ago
No Image

Hajj 2025: 71 രാജ്യങ്ങൾ, 238 വിമാനത്താവളങ്ങൾ, 62 കമ്പനികൾ, 3,314 സർവീസുകൾ, മക്കയിൽ എത്തിയത് രണ്ട് ദശലക്ഷം വിശ്വാസികൾ, ഹജ്ജിന് ഇന്ന് തുടക്കം, തീർത്ഥാടകർ ഇന്ന് മിനായിൽ; നാളെ അറഫാ സംഗമം

Trending
  •  12 hours ago
No Image

നിലമ്പൂരിൽ പ്രചാരണം ആവേശത്തിലേക്ക്, മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യും, മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ അൻവറിന്റെ വാർത്ത സമ്മേളനം, കെ. സുധാകരൻ ഇന്ന് ഷൗക്കത്തിനൊപ്പം

Kerala
  •  12 hours ago