HOME
DETAILS
MAL
മരിച്ചത് ശശി കപൂര്‍; അനുശോചനം ശശി തരൂരിന്: തെറ്റുപറ്റിയ ചാനല്‍ ഒടുവില്‍ മാപ്പുപറഞ്ഞു
backup
December 04 2017 | 15:12 PM
ന്യൂഡല്‍ഹി: ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഓഫിസിലും അനുശോചന പ്രവാഹം. എംപി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഒരു ടെലിവിഷന്‍ ചാനലാണ് ശശി തരൂരിന് ആദരാഞ്ജലി അര്‍പ്പിച്ച് ട്വീറ്റ് ചെയ്തത്. ചാനല്‍ പിന്നീട് മാപ്പു പറഞ്ഞു.
താന്‍ ഗുരുതരാവസ്ഥയില്‍ ആണോ എന്നന്വേഷിച്ച് രണ്ടു മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചയായും ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ അതൊന്നു പ്രശ്‌നമല്ലെന്നും തെറ്റുകള്‍ സംഭവിക്കുമെന്നും എംപി ഒരു ട്വീറ്റിനു മറുപടിയായി കുറിച്ചു.
We're getting condolence calls in the office! Reports of my demise are, if not exaggerated, at least premature. @TimesNow #ShashiKapoor https://t.co/nbtZGcdQTa
— Shashi Tharoor (@ShashiTharoor) December 4, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."