സ്റ്റെതസ്‌കോപ്പ് മാറ്റി തൂമ്പയെടുത്തു; മെഡിക്കല്‍ കോളജിലെ 12 ഏക്കറില്‍ ജൈവകൃഷി റെഡി
പെരിന്തല്‍മണ്ണ: വിഷരഹിത പഴവും പച്ചക്കറികളും ജനങ്ങള്‍ക്കെത്തിച്ച് ആരോഗ്യമുള്ളൊരു തലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണു പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍. വിശാലമായ കോളജ് ക്യാംപസിനെ പച്ച പുതപ്പിക്കുകയാണു വിദ്യാര്‍ഥികള്‍. കുലയ്ക്കാറായ വാഴകളും കായ്ച്ചു നില്‍ക്കുന്ന വെണ്ടണ്ടയും വഴുതനയും പച്ചമുളകുമെല്ലാം മെഡിക്കല്‍ കോളേജ് ക്യാംപസിനു പച്ചപ്പട്ടുചാര്‍ത്തിയിരിക്കുകയാണ്.
ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റോറില്‍ നിന്നു പൊതുജനത്തിനു ജൈവ പച്ചക്കറികളും പഴങ്ങളും വാങ്ങാനുള്ള സൗകര്യവും വിദ്യാര്‍ഥികള്‍ ഒരുക്കിയിട്ടുണ്ടണ്ട്. 57 ഏക്കര്‍ സ്ഥലത്താണു മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ 12 ഏക്കര്‍ സ്ഥലത്താണ് ജൈവ കൃഷി. കഴിഞ്ഞ നവംബറിലാണു കൃഷി ആരംഭിക്കുന്നത്. നേന്ത്രവാഴ, ചെങ്കദളി, ഞാലിപ്പൂവന്‍, റോബസ്റ്റ എന്നിവ വിവിധ ഭാഗങ്ങളിലായി കൃഷി ചെയ്തിട്ടുണ്ടണ്ട്. വെണ്ടണ്ട, വഴുതന, മുളക്, കോവയ്ക്ക, പാവയ്ക്ക, തക്കാളി, കൂര്‍ക്ക തുടങ്ങിയവയാണു പ്രധാന കൃഷി. കമ്പം, പാപ്പായ എന്നിവയും ക്യാംപസില്‍ പലയിടത്തും തല ഉയര്‍ത്തി നില്‍ക്കുന്നു.
സമയം കിട്ടുമ്പോഴെല്ലാം വിദ്യാര്‍ഥികളും ജീവനക്കാരും ഡോക്റ്റര്‍മാരും തോട്ടത്തിലെത്തും. തൈകള്‍ ഉത്പാദിപ്പിക്കാന്‍ സ്വന്തമായി നഴ്‌സറിയുമുണ്ടണ്ട്. മണ്ണിര കമ്പോസ്റ്റും കോളജ് ക്യാംപസില്‍ തന്നെ നിര്‍മിക്കുന്നു. കൂടുതല്‍ വിളകളുണ്ടെണ്ടങ്കില്‍ പെരിന്തല്‍മണ്ണയിലെ മാര്‍ക്കറ്റില്‍ എത്തിച്ചു വില്‍ക്കും. ചൊവ്വയും ശനിയുമാണു സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ധാരാളമുണ്ടെണ്ടങ്കില്‍ എല്ലാ ദിവസവും സ്റ്റാള്‍ പ്രവര്‍ത്തിക്കും.
ആശുപത്രിയിലെ ഡോക്റ്റര്‍മാരും ജീവനക്കാരുമാണു പ്രധാന ഉപഭോക്താക്കള്‍. മെഡിക്കല്‍ കോളജിലെ ഹോസ്റ്റലുകളിലെ മെസ്സില്‍ ഭക്ഷണമൊരുക്കാനും ഈ പച്ചക്കറികള്‍ ഉപയോഗിക്കുന്നു. ജീവനക്കാരുടെ ജന്മ-ദിനത്തിന് ആശുപത്രി വളപ്പില്‍ ഏതെങ്കിലും വൃക്ഷ തൈ നടുന്ന പതിവുണ്ടണ്ട്. ബര്‍ത്ത് ഡേ ബ്ലോസം എന്ന പേരിലാണ് ഈ പദ്ധതി നടത്തുന്നത്. ഈ ചെടിയുടെ പരിചരണം നട്ട ജീവനക്കാരനായിരിക്കും. ക്യാംപസില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മിക്ക തണല്‍ മരങ്ങളും ഇത്തരത്തില്‍ നട്ടതാണ്. അങ്ങാടിപ്പുറം കൃഷി ഭവന്‍ മെഡിക്കല്‍ കോളജിന്റെ ജൈവകൃഷിക്ക് എല്ലാ പിന്തുണയും നല്‍കുന്നു. കൃഷി ഓഫിസര്‍ കെ.പി. സുരേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും ക്യാംപസിലെത്തി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."