HOME
DETAILS

ഹാദിയ- ഒരു മതനിരപേക്ഷ ജനാധിപത്യവാദിയുടെ നിലപാട്

  
backup
December 05 2017 | 01:12 AM

hadiya-spm-today-articles

നോട്ടുനിരോധനവും ജി.എസ്.ടിയും ചേര്‍ന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ചുകൊണ്ടിരിക്കുന്നതും പാചകവാതക വിലക്കയറ്റവും തൊഴില്‍നിയമ ഭേദഗതിമൂലം തൊഴിലാളികള്‍ക്കുണ്ടായ അരക്ഷിതത്വവും കര്‍ഷക ആത്മഹത്യയും ദേവസ്വം ബോര്‍ഡ് അഴിമതിയും കോടിക്കണക്കിനു രൂപയുടെ കടബാധ്യത എഴുതിത്തള്ളി കോര്‍പ്പറേറ്റ് ചൂഷണവ്യവഹാരത്തിന് ആക്കംകൂട്ടുന്ന നടപടികളുമുള്‍പ്പെടെ നൂറുകൂട്ടം പ്രശ്‌നങ്ങള്‍ക്കു നടുവിലാണു നാം. ഇതിനിടയിലാണ് അഖില എന്ന പെണ്‍കുട്ടി ഹാദിയ ആയ തികച്ചും വ്യക്തിപരമായ വിഷയത്തെപ്പറ്റി ഇവിടെ രൂക്ഷമായ തര്‍ക്കങ്ങള്‍ നടക്കുന്നത്.
മതവികാരമിളക്കിവിട്ടു വര്‍ഗീയധ്രുവീകരണമുണ്ടാക്കി ചൂഷണം നടത്താനുള്ള അവസരം സൃഷ്ടിക്കുകയെന്നതു രാഷ്ട്രീയതന്ത്രമായി പ്രയോഗിച്ചതു ബ്രിട്ടീഷുകാരാണ്. ആ ബ്രിട്ടീഷ് രീതി തന്നെയാണു നരേന്ദ്രമോദി ഭരണത്തില്‍ സംഘ്പരിവാരവും പോപുലര്‍ ഫ്രണ്ടും പോലുള്ള വര്‍ഗീയ സംഘടനകളെ ഉപയോഗിച്ച് ഇപ്പോഴും സാമ്രാജ്യത്വം നടത്തിവരുന്നത്.


ആഗോളീകരണ ഉദാരീകരണ സാമ്പത്തിക നയത്തിലെ ജനവിരുദ്ധത ചര്‍ച്ച ചെയ്തു ജനം പ്രതിഷേധിക്കുന്നതു തടയാന്‍, ബാബരി മസ്ജിദ്- രാമജന്മഭൂമി പ്രശ്‌നം കുത്തിപ്പൊക്കി വളര്‍ത്തിയെടുത്തു. നോട്ടുനിരോധനവും ജി.എസ്.ടിയും ജനം ചര്‍ച്ചചെയ്തു തിരിച്ചടിക്കതിരിക്കാന്‍ അഖില-ഹാദിയ പ്രശ്‌നം ഊതിവീര്‍പ്പിച്ചു മതവികാരം ഇളക്കിവിട്ടു. അതാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നു മതവികാരം മാറ്റിവച്ചു വിവേകം ഉപയോഗപ്പെടുത്തിയാല്‍ ബോധ്യപ്പെടും.


ഒരു വ്യക്തി സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടമുള്ള മതം സ്വീകരിച്ചു. അത് ആ വ്യക്തിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് ഇഷ്ടമായില്ല. കുടുംബാംഗങ്ങള്‍ തമ്മില്‍ മതവിഷയത്തില്‍ ഉണ്ടായ ഈ ഇഷ്ടാനിഷ്ട സംഘര്‍ഷം തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രം എന്ന ഘര്‍വാപ്പസി പ്രസ്ഥാനക്കാരും പോപുലര്‍ ഫ്രണ്ടുകാരും കൂടി ഇടപെട്ടു ഹിന്ദു-മുസ്‌ലിം സംഘര്‍ഷപ്രശ്‌നമാക്കി മാറ്റി. ഇതാണു ചുരുക്കത്തില്‍ അഖില-ഹാദിയ വിഷയത്തില്‍ സംഭവിച്ചത്. ഈ മതവര്‍ഗീയ ഇടപെടലിനെയാണ് 'മതനിരപേക്ഷ ജനാധിപത്യഭരണഘടന'യെ മാനിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ ആശങ്കയോടെ കാണുന്നതും എതിര്‍ക്കുന്നതും.
കമ്യൂണിസ്റ്റെന്നും യുക്തിവാദിയെന്നും സ്വയം അവകാശപ്പെടുന്ന അശോകനും (ഞാനറിഞ്ഞിടത്തോളം ഇദ്ദേഹം സി.പി.ഐക്കാരനാണ്) അയാളുടെ ഭാര്യ പൊന്നമ്മ എന്ന വൈക്കത്തപ്പന്‍ ഭക്തയും വര്‍ഗീയവാദികളായിരുന്നില്ല. ഏകമകള്‍ അഖിലയുടെ മതംമാറ്റത്തില്‍ മാനസികസംഘര്‍ഷത്തിലായ അശോകന്‍-പൊന്നമ്മ ദമ്പതികളെ ശിവശക്തിയോഗാകേന്ദ്രം പ്രവര്‍ത്തകര്‍ വൈകാരികമായി ചൂഷണം ചെയ്തു വര്‍ഗീയവല്‍ക്കരിച്ചെടുത്തു എന്നു പറയുന്നവരുണ്ട്. അതില്‍ വാസ്തവമുണ്ടെങ്കില്‍ അഖിലയെ ഹാദിയയാക്കി അവളെ നിക്കാഹ് ചെയ്യിപ്പിച്ചു ഷെഹിന്‍ ജഹാനെന്ന പുതിയ രക്ഷാകര്‍ത്താവിന് ഇടപെടാന്‍ തന്ത്രപരമായ അവസരമൊരുക്കിയ സത്യസരണിയുടെയും പോപുലര്‍ ഫ്രണ്ടിന്റെയും ഇടപെടലിലും വര്‍ഗീയതാല്‍പര്യമുണ്ടെന്നും അതിനു ഹാദിയ വശംവദയായെന്നും പറയുന്നതിലും വാസ്തവമുണ്ടെന്നു സമ്മതിക്കണം.


പോപുലര്‍ ഫ്രണ്ടിനു മേല്‍ക്കൈയുള്ള സത്യസരണി ഹാദിയയേയും ആര്‍.എസ്.എസിനു മേല്‍ക്കൈയുള്ള ശിവശക്തി യോഗാകേന്ദ്രം ഹാദിയയുടെ മാതാപിതാക്കളെയും വര്‍ഗീയവല്‍ക്കരിച്ചു. വര്‍ഗീയവല്‍ക്കരണവും അതുമായി ബന്ധപ്പെട്ട മുതലെടുപ്പുകളും ഇരുപക്ഷത്തും മത്സരബുദ്ധിയോടെ നടന്നു. അഖില ആയിരുന്ന ഹാദിയ ന്യൂനപക്ഷവര്‍ഗീയതയുടെ ഇരയാണെങ്കില്‍, അശോകന്‍-പൊന്നമ്മ ദമ്പതികള്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ ഇരകളാണ്. ഇത്തരം വര്‍ഗീയതയുടെ ഇരകള്‍ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയാണു മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ പുലര്‍ത്തേണ്ടത്.


ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ പൊതുസമാധാനത്തിന് അപകടകരമാണ്. ഇസ്‌ലാമിന്റെ സമാധാനത്തിനോ ഉപനിഷത്തുക്കളുടെ ശാന്തിമന്ത്രത്തിനോ നിരക്കുന്നതല്ല ഇരുവര്‍ഗീയതയുടെയും അതിക്രമ പ്രവര്‍ത്തനങ്ങള്‍.


600 കൊല്ലത്തോളം ബാബറും അക്ബറും ഔറംഗസീബും ഉള്‍പ്പെടെയുള്ള മുസ്‌ലിംചക്രവര്‍ത്തിമാര്‍ ഇന്ത്യ ഭരിച്ചു. എന്നിട്ടും ഇന്ത്യയിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളായില്ല. ആരും മുസ്‌ലിമാവാതെയും ഇരുന്നില്ല. ലോകത്തെ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന രണ്ടാമത്തെ രാഷ്ട്രമായി ഇന്ത്യ നിലകൊള്ളുന്നത് ആര്‍ക്കും മുസ്‌ലിമാകാനോ മുസ്‌ലിമായി ജീവിക്കാനോ ഇവിടെ അനുവാദമില്ലാതിരുന്നതുകൊണ്ടല്ലല്ലോ.


മുഗള്‍ചക്രവര്‍ത്തി കുടുംബത്തില്‍ ജനിച്ച ദാരാ രാജകുമാരന്‍, ഇന്ത്യയുടെ ബ്രാഹ്മണ പണ്ഡിതരുടെ സഹായത്തോടെ ഉപനിഷത്തുക്കള്‍ പേര്‍ഷ്യന്‍ ഭാഷയിലേയ്ക്കു തര്‍ജമ ചെയ്തു. ആ തര്‍ജമ വഴിയാണു രാജാറാം മോഹന്‍ റോയ് മുതല്‍ ഷൊപ്പനോവര്‍ വരെയുള്ളവര്‍ ഉപനിഷത്ത് ജ്ഞാനമണ്ഡലം പരിചയപ്പെട്ടത്! ഉപനിഷത്തുക്കള്‍ ആവുന്നത്ര വായിച്ച് ആവേശം കൊണ്ടിട്ടും ദാരാ രാജകുമാരന്‍ ഇസ്‌ലാം ഉപേക്ഷിച്ചില്ല. വിശുദ്ധ ഖുര്‍ആനും നബിചര്യയും ഖലീഫമാരുടെ ഭരണചരിതവും നന്നായി വായിച്ചു പഠിച്ചിട്ടും ഭഗവദ്ഗീതയുടെ വ്യാഖ്യാതാവായ മഹാത്മാഗാന്ധിഹിന്ദുമതം ഉപേക്ഷിച്ചു മുസ്‌ലിമായതുമില്ല.


സര്‍വവേദങ്ങളെയും പഠിച്ചും മാനിച്ചുംകൊണ്ടു തനിക്കു താല്‍പര്യമുള്ള മതമനുസരിച്ചു ജീവിക്കാനുള്ള വിവേകത്തിന്റെയും സംവാദത്തിന്റെയും സഹിഷ്ണുതയുടെയും പാരമ്പര്യം ഇന്ത്യാ മഹാരാജ്യത്തിനുണ്ട്. അതുള്‍ക്കൊള്ളുന്നവര്‍ ആരും തന്നെ മതപരിവര്‍ത്തനത്തില്‍ വൈകാരികാഭിനിവേശം പുലര്‍ത്തുന്ന വര്‍ഗീയവാദത്തിനു വഴിമരുന്നിട്ടുകൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യില്ല; ചെയ്യിപ്പിക്കുകയുമില്ല.
'മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നെങ്കില്‍; സന്ന്യാസിമഠങ്ങളും ക്രിസ്തീയ ദേവാലയങ്ങളും യഹുദ ദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.' (വിശുദ്ധ: ഖുര്‍ആന്‍ അധ്യായം 22 സൂക്തം 40)


ഈ വാക്യങ്ങളുടെ അന്തഃസാരം മനസ്സിലാക്കുന്ന ഒന്നാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ മതനിരപേക്ഷ ജനാധിപത്യവാദികളുടെ പ്രവര്‍ത്തനങ്ങള്‍. ക്ഷേത്രങ്ങളോ മസ്ജിദുകളോ ചര്‍ച്ചകളോ തകര്‍ക്കപ്പെടാതെ തടുത്തുനിര്‍ത്താന്‍ വേണ്ടിയാണു മതനിരപേക്ഷ ജനാധിപത്യപ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ഇന്ത്യയില്‍ ശ്രദ്ധിക്കുന്നത്. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ പൊതുബോധത്തിന് ആശങ്കയുണ്ടാക്കുന്ന വര്‍ഗീയധ്രുവീകരണ നടപടികളാണ് അഖില-ഹാദിയ വിഷയത്തില്‍ സത്യസരണിക്കാരും ശിവശക്തിയോഗാ കേന്ദ്രക്കാരും നടത്തിയത്! അതിനെയാണു മതനിരപേക്ഷവാദികള്‍ ചെറുക്കുന്നത്.
അഖില ഹാദിയയായത് വ്യക്തിസ്വാതന്ത്ര്യമാണ്, അതിനെ മാനിക്കണം. പക്ഷേ, അതിന്റെ പേരില്‍ വര്‍ഗീയധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമം സാമൂഹികവിപത്താണ്. അതിനെ തടുക്കാതിരിക്കാനാവില്ല. തടുത്താല്‍ മാത്രമേ ക്ഷേത്രങ്ങളും മസ്ജിദുകളും ചര്‍ച്ചകളും തകര്‍ക്കപ്പെടാത്തതും ഭഗവദ്ഗീതയും ഖുര്‍ആനും ബൈബിളും മാനവികതയുടെ മാര്‍ഗദര്‍ശക ഗ്രന്ഥങ്ങള്‍ എന്ന നിലയില്‍ മാനിക്കപ്പെടുന്നതുമായ ഭാരതത്തെ നിലനിര്‍ത്താനാകൂ.


(തൃശൂര്‍ വടുക്കരയിലെ വിശ്വവിദ്യാ ഗുരുകുലം ഡയറക്ടറാണ് ലേഖകന്‍)


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago