മണ്ണാണ് ജീവന്‍
നല്ല ജീവിതത്തിന് പ്രകൃതിസംരക്ഷണം പ്രധാനപ്പെട്ടതാണ്. പ്രകൃതിയില്‍ മനുഷ്യരുള്‍പ്പെടെ കോടിക്കണക്കിനു ജീവികളാണ് കാണപ്പെടുന്നത്. അമേരിക്കന്‍ സര്‍വകലാശാലയിലെ ശാസ്ത്രഞ്ജര്‍ ഒരു ടീസ്പൂണ്‍ മണ്ണ് പഠനവിധേയമാക്കിയപ്പോള്‍ 500 കോടിയോളം ബാക്ടീരിയകളെയും രണ്ടണ്ടു കോടിയോളം ആക്ടിനോമൈസൈറ്റിസുകളെയുമാണ് കണ്ടെത്തിയത്. മനുഷ്യരുടെ പ്രവൃത്തികള്‍ മണ്ണിന്റെ മാറുപിളര്‍ത്തി സ്വയം വിപത്തുകള്‍ ഏറ്റുവാങ്ങുന്ന നിലയിലേക്കെത്തിയിരിക്കുന്നു.
ഇല്ലാതാകുന്നത് ഒരു കോടി ജീവന്‍
ലാഭം മാത്രം ലക്ഷ്യമാക്കുന്നവര്‍ ഭൂമിയെ പല വിധത്തില്‍ നശിപ്പിക്കുന്നു. ഇത് നിലനില്‍പ്പിനെത്തന്നെയാണ് ബാധിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ പ്രകൃതി തുനിയാത്തതിനാലാണ് ഇന്നും നാം നിലനില്‍ക്കുന്നത്. ഒരു തുണ്ടണ്ട് പ്ലാസ്റ്റിക് മണ്ണിലേക്ക് വലിച്ചെറിയുമ്പോഴോ, ഒരു തുള്ളി കീടനാശിനി ഒഴിക്കുമ്പോഴോ ഒരുപിടി മണ്ണ് ഒലിച്ചു പോകുമ്പോഴോ, ഒരു കോടി ജീവനാണ് ഇല്ലാതാകുന്നത്. എന്ന തിരിച്ചറിവിലാകണം നാം ജീവിക്കേണ്ടണ്ടത്. ഓരോ വിഭാഗവും കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുമ്പോള്‍ ഭൂമിയുടെ നിലനില്‍പ്പ് അപകടകരമായ അവസ്ഥയിലേക്ക് ചെന്നെത്തുന്നു. വ്യക്തി, സമൂഹം, ഭരണകൂടം എന്നിങ്ങനെയുള്ള വേര്‍തിരിവ് അതിലുണ്ടണ്ടാകരുത്.
ഭൂമി, ജലം, വായു എന്നീ മൂന്ന് മണ്ഡലങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇതില്‍ ഒന്നിന്റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടിയാല്‍ പ്രകൃതിക്ക് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും. പ്രകൃതി സംരക്ഷണമെന്ന ബാധ്യത എല്ലാ രാജ്യങ്ങളുടെയും ഭരണഘടനയിലും ഉടമ്പടികളിലും കൃത്യമായി വിശദീകരിക്കുന്നുണ്ടണ്ട്. മണ്ണും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അതില്‍ വ്യക്തമാണ്. ഭൂമിയോളം ഭൂമി ക്ഷമിച്ചു. തിരിച്ചടിച്ചു തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ ഭൂമി കുലുക്കമായും സുനാമിയായും കൊടുങ്കാറ്റായും കടല്‍ക്ഷോഭമായും വരള്‍ച്ചയായും, പേമാരിയായുമൊക്കെ പലയിടങ്ങളിലും കണ്ടണ്ടു തുടങ്ങി. ഈ സാഹചര്യത്തിലാണ് മണ്ണ് ദിനം ആചരിക്കപ്പെടുന്നത്.
സംരക്ഷണം എങ്ങനെ ?
മണ്ണില്ലെങ്കില്‍ ഓണമില്ല എന്നു പറയുന്നതുപോലെ, മണ്ണൊലിപ്പും ഫലഭൂയിഷ്ഠത നഷ്ടമാകുന്നതുമെല്ലാം മനുഷ്യന്റെ നിര്‍ഭയമായകൈയേറ്റം മൂലമാണ്. നല്ല നാളേക്കുവേണ്ടണ്ടി നമുക്ക് ചെയ്യാനായി പലതുമുണ്ട്. മണ്ണൊലിപ്പു തടയാന്‍ ചില മാര്‍ഗങ്ങള്‍ ഇതാ.
മണ്ണിനെയും ജീവനെയും സംരക്ഷിക്കാന്‍ നമുക്കെന്തുചെയ്യാന്‍ കഴിയും? ചിലതെല്ലാം ചെയ്യാന്‍ സാധിക്കും. പുല്ലുകളും സസ്യങ്ങളും മറ്റും വച്ചുപിടിപ്പിച്ച് മണ്ണൊലിപ്പ് തടയാം. മരങ്ങളുടെ വേരുകള്‍ മണ്ണിനെ നന്നായി പിടിച്ചുനിര്‍ത്തുന്നതിനാല്‍ വന്‍മരങ്ങള്‍ വച്ചുപിടിപ്പിക്കാം. ജൈവാംശമുള്ള മണ്ണില്‍ മണ്ണൊലിപ്പിന്റെ സാധ്യത വളരെ കുറവാണ്. കുന്നിന്‍ ചരിവുകളില്‍ തട്ടുതട്ടായി കൃഷിചെയ്യുന്നത് മണ്ണൊലിപ്പിനെ പ്രതിരോധിക്കാനുള്ള ഉചിതമായ മാര്‍ഗമാണ്.
മണ്ണും വെള്ളവും ഒരുമിച്ച് ഒരിടത്ത് നിലനിര്‍ത്താന്‍ നൈസര്‍ഗിക ജീവസമൂഹങ്ങള്‍ക്കേ കഴിയൂ. ഇതിനു പറ്റിയ ഇടങ്ങളാണ് വയലുകളും നീര്‍ത്തടങ്ങളും. എല്ലാത്തരം സസ്യങ്ങളും ജീവവര്‍ഗങ്ങളും മണ്ണിന് ആവശ്യമുള്ളവതന്നെയാണ്. അവയെല്ലാം നിലനിര്‍ത്താന്‍ മനുഷ്യരെ പ്രേരിപ്പിക്കാം. അങ്ങനെ മണ്ണിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാനുള്ളപ്രവര്‍ത്തനത്തില്‍ നമുക്കും പങ്കാളിയാകാം.
മണ്ണൊലിപ്പ് ഭീഷണി
ലാഭക്കൊതിയന്മാര്‍ മണ്ണിനെ തകര്‍ക്കുന്ന കാഴ്ചയാണ് എങ്ങും. മണ്ണുമലിനീകരണം മൂലം വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് വന്നുകൊണ്ടണ്ടിരിക്കുന്നത്. 3280 ലക്ഷം ഹെക്ടര്‍ വിസ്തൃതിയുള്ള രാജ്യത്തിന്റെ 44 ശതമാനവും കൃഷിഭൂമിയാണ്.
മണ്ണില്‍ അധ്വാനിക്കുന്നത് കുറച്ചിലായും മറ്റുവരുമാനമാര്‍ഗങ്ങളിലേക്കു പോയത് മേന്മയായും മനസിലാക്കി കൃഷിയെയും കൃഷിഭൂമിയെയും തകര്‍ത്തതുകൊണ്ടണ്ടാണ് നമ്മുടെ മുന്നേറ്റം. ഇതുമൂലം ഇന്ന് കൃഷിഭൂമിയുടെ 60 ശതമാനത്തിലുമേറെ മണ്ണൊലിപ്പു ഭീഷണിയിലാണ്.
ഐക്യരാഷ്ട്ര സംഘടനാലക്ഷ്യം
ഭൂമിയെ ഈ നാശത്തില്‍ നിന്നു കരകയറ്റാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയെന്നതാണ് ദിനാചരണത്തിലൂടെ ഐക്യരാഷ്ട്ര സംഘടന ലക്ഷ്യമിടുന്നത്. സര്‍വനാശം നേരിടുന്ന ഈ കാലഘട്ടത്തില്‍ മണ്ണ് ദിനം ആചരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടണ്ട്. ഒരു ദിവസത്തെ ആചരണം കൊണ്ടണ്ട് എല്ലാം നേരെയാക്കാനാകില്ലെങ്കിലും ഭൂമി നേരിടുന്ന ദുരന്തങ്ങളെക്കുറിച്ച് ഓര്‍ക്കാനും ഭൂമിയില്ലെങ്കില്‍ മനുഷ്യന്റെ ഇടം നഷ്ടപ്പെടും എന്നചിന്ത വളര്‍ത്താനും ഭൂമിയെ രക്ഷിക്കുവാനുമുള്ള നടപടി ആരംഭിക്കാനും കഴിഞ്ഞാല്‍ തന്നെ ദിനാചരണത്തിന് അര്‍ഥമുണ്ടണ്ടാകും.
പൊന്ന് വിളയും മണ്ണ്
മണ്ണില്‍ കളിക്കാത്ത കുട്ടികളുണ്ടണ്ടാവില്ല. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും മണ്ണാണ് കൂട്ട്. മണ്ണപ്പം ചുട്ടും മണ്ണുവാരിക്കളിച്ചും കളിവീടുണ്ടണ്ടാക്കിയും പിന്നിട്ട ബാല്യം എത്രവേഗത്തിലാണ് നാം മറക്കുന്നത്. വളര്‍ന്നു വലുതാകുമ്പോള്‍ ദേഹത്ത് ഒരുതരി മണ്ണുപോലും വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.
കൈയില്‍ ചെളിപുരളുന്നത് കുറച്ചിലാണ്. മണ്ണില്‍ പണിയെടുക്കുന്നവരോട് പുച്ഛം! കൈയില്‍ കിട്ടിയതെന്തും ഉപയോഗശേഷം മണ്ണിലേക്ക് വലിച്ചെറിയുന്നു. അല്ലെങ്കില്‍ കുഴിച്ചുമൂടുന്നു. അതുമൂലം മണ്ണിനെന്തു സംഭവിക്കുമെന്ന ആലോചനയേയില്ല. ഇങ്ങനെ അവഗണിക്കേണ്ടണ്ടതാണോ മണ്ണ്. കുറേക്കൂടി കരുതലും പരിചരണവും മണ്ണിന് ആവശ്യമുണ്ട്.
എന്തൊരു നഷ്ടം
കൃഷി നഷ്ടമാണ് എന്ന് വിലപിക്കുകയാണല്ലോ നമ്മള്‍. എന്താണതിനു കാരണമെന്ന് ആലോചിച്ചിട്ടുണ്ടേണ്ടാ ? രാജ്യത്ത് ഓരോ വര്‍ഷവും നഷ്ടമാകുന്ന ഉപരിതല മണ്ണിന്റെ കണക്കെടുക്കുമ്പോഴാണ് ഞെട്ടുക. ഏകദേശം 600 കോടി ടണ്‍ മണ്ണാണെത്രെ ഇങ്ങനെ നഷ്ടമായിക്കൊണ്ടണ്ടിരിക്കുന്നത്!
നൈട്രജന്‍,ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ മണ്ണിന്റെ പ്രധാനപോഷകഘടകങ്ങളാണ് ഇങ്ങനെ നഷ്ടമാകുന്നത്. പിന്നെങ്ങനെ കൃഷിയിറക്കിയാല്‍ മികച്ച വിളവ് ലഭിക്കും? കോടിക്കണക്കിനു രൂപയുടെ നഷ്ടമല്ലേ പ്രതിവര്‍ഷം ഇങ്ങനെ നമുക്കുണ്ടണ്ടാകുന്നത്.
കാരണങ്ങളിനിയും
നാം നില്‍ക്കുന്നിടം ചോര്‍ന്നു പോയാല്‍ എന്താകും ഫലം? അടിതെറ്റിവീഴുമെന്നു തീര്‍ച്ച. അപ്പോള്‍, എങ്ങനെ മണ്ണില്‍ അരുതാത്തത് വന്നു ചേരുന്നുവെന്നുകൂടി അറിയണം.
അശാസ്ത്രീയമായ ഭൂവിനിയോഗത്തിനു പുറമേ ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ അമിതോപയോഗം മൂലമുണ്ടണ്ടാകുന്ന ഉപേക്ഷിക്കല്‍, കീടനാശിനി പ്രയോഗം, മലിനജലം കെട്ടിനില്‍ക്കല്‍, അമിതവും ഒരു നിയന്ത്രണവുമില്ലാത്ത രാസവളപ്രയോഗം, വീടുകളില്‍ നിന്ന് പുറം തള്ളുന്ന മാലിന്യങ്ങള്‍, ഇ-വേയ്സ്റ്റുകള്‍, കെട്ടിടാവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം ഭൂവല്‍ക്കത്തിലെ മുകള്‍പാളിയിലെ മണ്ണിന്റെ പ്രകൃതിദത്തമായ നന്മയെ തകര്‍ക്കുന്നു. മേല്‍മണ്ണുമായി ബന്ധപ്പെട്ടാണല്ലോ സസ്യജലത്തിന്റെ വളര്‍ച്ച. മണ്ണിന്റെ സ്വാഭാവികത നഷ്ടമായാല്‍ ഹരിതാഭതന്നെ ഇല്ലാതാകുമല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."