തീവ്രവാദ വിഡിയോ തടയാന്‍ യൂട്യൂബില്‍ 10,000 ജീവനക്കാര്‍
ലണ്ടന്‍: ആക്രമണത്തിന് പ്രേരണ നല്‍കുന്നതും തീവ്രവാദപരവുമായ വിഡിയോകള്‍ പരിശോധിക്കാന്‍ യൂട്യൂബ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നു. അനുചിതമായ ഉള്ളടക്കമുള്ള വിഡിയോ തടയാനായി യൂട്യൂബ് ഉടമകളായ ഗൂഗിള്‍ 10,000ത്തോളം ജീവനക്കാരെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായി യൂട്യൂബ് സി.ഇഒ സൂസന്‍ വോജ്‌സിക്കി അറിയിച്ചു.
തീവ്രവാദ ഉള്ളടക്കമുള്ള വിഡിയോകള്‍ കണ്ടെത്താനായി ഓട്ടോമേറ്റഡ് സോഫ്റ്റ്‌വെയര്‍ യൂട്യൂബ് വികസിപ്പിച്ചിട്ടുണ്ട്. ഇനിമുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍, കുട്ടികള്‍ക്ക് അനുചിതമായ വിഡിയോകള്‍ എന്നിവ കണ്ടെത്താനും ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമെന്ന് സൂസന്‍ പറഞ്ഞു.
ഇത്തരത്തില്‍ യൂട്യൂബ് നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയവര്‍ക്ക് പരസ്യവരുമാനം ലഭ്യമാക്കുന്നത് നിര്‍ത്തലാക്കും. നിലവിലെ സോഫ്റ്റ്‌വെയര്‍ കാര്യക്ഷമമല്ലെന്ന് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചത്.
അതേസമയം വിഡിയോകള്‍ക്ക് കീഴിലുള്ള പ്രതികരണങ്ങളില്‍ വിദ്വേഷം പരത്തുന്നതും വ്യക്തിഹത്യ നടത്തുന്നതുമടക്കമുള്ളവ തടയാനും ശക്തമായ നടപടികള്‍ കൈക്കൊള്ളാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."