ഹുവായ്‌യുടെ ഹോണര്‍ 7 എക്‌സ് ഇന്ത്യന്‍ വിപണിയില്‍
ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹുവായ്‌യുടെ പുതിയ ഫോണായ ഹോണര്‍ 7 എക്‌സ് ഇന്ത്യന്‍ വിപണിയില്‍. 12,999 രൂപയാണ് വില. ഹുവായ് പ്രമുഖ ബ്രാന്റുകളുടെ ഫ്‌ലാഗ്ഷിപുകളില്‍ മാത്രം മാത്രം കണ്ടു വരുന്ന 18:9 റേഷ്യോയോട് കുടിയ മിനിമല്‍ ഡിസ്‌പ്ലേയാണ് ഹോണര്‍ 7 എക്‌സിന് നല്‍കിയിരിക്കുന്നത്.
മിഡ് റേഞ്ചില്‍ ഇറങ്ങിയ ഹോണര്‍ 7 എക്‌സ് ഈ വര്‍ഷം ജനുവരിയില്‍ ഇറങ്ങിയ ഹോണര്‍ 6 എക്‌സിന്റെ ന്റെ പിന്‍ഗാമിയാണ്. ഒക്ടോബര്‍ 11 ന് ചൈനീസ് വിപണിയിലാണ് ഓണര്‍ 7 എക്‌സ് ആദ്യമായി അവതരിപ്പിച്ചത്.
5.5 ഇഞ്ച് സ്‌ക്രീന്‍, കിരിന്‍ 670 എസ്ഒസി പ്രോസസര്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവ പ്രധാന ഫീച്ചറുകളാണ്. ആന്‍ഡ്രോയ്ഡ് നൗഗട്ട് അടിസ്ഥാനമാക്കിയുള്ള ഇഎംയുഐ 5.1 ഒഎസിലാണ് ഓണര്‍ 7 എക്‌സ് പ്രവര്‍ത്തിക്കുന്നത്. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ പിറകിലാണ് നല്‍കിയിരിക്കുന്നത്.
ഹൈസിലിക്കണ്‍ കിരിന്‍ 659 ഒക്ടാകോര്‍ പ്രൊസസറാണ് ഈ സ്മാര്‍ട്‌ഫോണിന് കരുത്ത് പകരുന്നത്. ബ്ലൂ, ഗോള്‍ഡ്, ബ്ലാക്ക് കളറുകളില്‍ ആണ് ഹോണര്‍ എക്‌സ് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."