ഐ.പി.എല്‍: ധോണി ചെന്നൈ സൂപ്പര്‍കിങ്‌സിലേക്ക് മടങ്ങിയെത്തിയേക്കും
ന്യൂഡല്‍ഹി: വാതുവയ്പ്പ് വിവാദത്തെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ട് സീസണുകളില്‍ വിലക്ക് നേരിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് പഴയ മൂന്ന് താരങ്ങളെ നിലനിര്‍ത്താന്‍ അവസരം നല്‍കും. ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ യോഗമാണ് ഇക്കാര്യത്തിന് അംഗീകാരം നല്‍കിയത്. തീരുമാനം അനുകൂലമായതിനാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് കുപ്പായത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഏതാണ്ടുറപ്പായി കഴിഞ്ഞു. രണ്ട് കിരീട നേട്ടത്തിലേക്ക് ടീമിനെ നയിച്ച താരമാണ് ധോണി. ന്യൂഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഇടക്കാല ഭരണ സമിതിയുമായി ഐ.പി.എല്‍ ഭരണ സമിതി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
ഐ.പി.എല്‍ ടീമുകളിലെ കളിക്കാരുടെ മൊത്തം കരാറുകള്‍ 2017ഓടെ അവസാനിച്ചതിനാല്‍ എല്ലാ താരങ്ങളും ലേലത്തില്‍ മടങ്ങിയെത്തും. എന്നാല്‍ ഓരോ ടീമിനും അഞ്ച് താരങ്ങളെ നിലനിര്‍ത്താനുള്ള അവസരം നല്‍കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മൂന്ന് ഇന്ത്യന്‍ താരങ്ങളെയും രണ്ട് വിദേശ താരങ്ങളെയും ഇത്തരത്തില്‍ ടീമുകള്‍ക്ക് നിലനിര്‍ത്താം. ഒരു താരത്തേയും നിലനിര്‍ത്താന്‍ ടീമുകള്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് മൂന്ന് മാച്ചിങ് കാര്‍ഡുകള്‍ താര ലേല സമയത്ത് ലഭിക്കും.
ധോണിക്ക് പുറമേ ചെന്നൈ ഡ്വെയ്ന്‍ ബ്രാവോയേയും നിലനിര്‍ത്തിയേക്കും. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രിത് ബുമ്‌റ, ഹര്‍ദിക്, ക്രുണല്‍ പാണ്ഡ്യ സഹോദരന്‍മാര്‍ എന്നിവരെ നിലനിര്‍ത്താനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."