കോണ്‍ഗ്രസ് നേതാക്കളെ ചെല്ലാനത്ത് സമരക്കാര്‍ തടഞ്ഞു
കൊച്ചി: ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തിവന്ന പ്രദേശവാസികളെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ സമരക്കാര്‍ തടഞ്ഞു. ഉമ്മന്‍ ചാണ്ടിയേയും ഹൈബി ഈഡന് എം.എല്‍.എയും മാത്രമാണ് സമരപ്പത്തലിലേക്ക് പ്രവേശിപ്പിച്ചത്.
കടല്‍ഭിത്തി എന്ന ആവശ്യത്തില്‍ കാലാകാലങ്ങളായി നേതാക്കള്‍ വഞ്ചിക്കുകയായിരുന്നു എന്നാരോപിച്ചാണ് നേതാക്കളെ തടഞ്ഞത്. ഉമ്മന്‍ ചാണ്ടി, ഹൈബി ഈഡന് എം.എല്‍.എ, ബെന്നി ബഹന്നാന്, ഡൊമനിക് പ്രസന്റേഷന് തുടങ്ങിയ നേതാക്കളായിരുന്നു സമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയത്. സമരവേദിയില്‍ ഒരു നേതാവിനെയും സംസാരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്.
ചെല്ലാനത്തെ പ്രദേശവാസികള്‍ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നും കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി, ധനമന്ത്രി തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."