ലൗ ജിഹാദ് ആരോപിച്ച് കൊല: രാജ്യത്തിന് അപമാനമെന്ന് സുധീരന്‍
തിരുവനന്തപുരം: ലൗ ജിഹാദ് ആരോപിച്ച് പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് അഫ്രസുളിനെ ജീവനോടെ ചുട്ടുകൊന്ന സംഭവം രാജ്യത്തിനാകെ അപമാനകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.
കൊലപാതക ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് കൊലയാളിയുടെ രാക്ഷസീയ മനോഭാവമാണ് വ്യക്തമാക്കുന്നത്.
സംഘപരിവാര്‍ രാജ്യത്ത് വ്യാപകമായി നടത്തിവരുന്ന വര്‍ഗ്ഗീയ വിദ്വേഷ പ്രചരണത്തിന്റെ അനന്തരഫലമാണ് ഈ നിഷ്ഠൂര ചെയ്തി.
ഇതെല്ലാം നടത്തുന്ന ഈ മനുഷ്യവിരുദ്ധ സംഘപരിവാര്‍ കൂട്ടങ്ങളെ നിയമപരമായി അമര്‍ച്ച ചെയ്‌തേ മതിയാകൂ. മനസാക്ഷിയെ ഞെട്ടിപ്പിച്ച ഈ മൃഗീയ കുറ്റകൃത്യത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനും ഇത്തരം ദുഷ്ടശക്തികളെ ഒറ്റപ്പെടുത്താനും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
രാജസ്ഥാന്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അര്‍ഹത ഈ സംഭവത്തോടെ ഇല്ലാതായിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."