അശ്ലീല സി.ഡിയുണ്ടാക്കുന്ന തിരക്കില്‍ പ്രകടന പത്രികയുണ്ടാക്കാന്‍ ബി.ജെ.പി മറന്നുവെന്ന് ഹാര്‍ദിക്
ഗാന്ധി നഗര്‍: തനിക്കെതിരേ വ്യാജ സി.ഡി തയാറാക്കുന്ന തിരക്കില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയാറാക്കാന്‍ ബി.ജെ.പി മറന്നുപോയെന്ന് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍.
എന്നാല്‍ അദ്ദേഹത്തിന്റെ ആരോപണത്തിന് പിന്നാലെ ഒരു ചടങ്ങെന്ന നിലയില്‍ ബി.ജെ.പി ഇന്നലെ വൈകുന്നേരത്തോടെ പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തു.
അശ്ലീല സി.ഡി തയാറാക്കുന്ന തിരക്കിലായിരുന്നു ബി.ജെ.പി. പല അശ്ലീല സി.ഡികളും ശേഖരിച്ച് ഇതിലുള്ള പല ഭാഗങ്ങളും തന്റെ പേരിലേക്ക് മാറ്റി സി.ഡി തയാറാക്കാന്‍ ഏറെ സമയമെടുത്തതുകൊണ്ടാണ് പ്രകടന പത്രിക പുറത്തിറക്കാന്‍ കഴിയാതിരുന്നതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തതത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിയും ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കാതിരുന്നതിനെ ചോദ്യം ചെയ്തിരുന്നു.
അതേസമയം ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇതിന് 17 മണിക്കൂര്‍ മുന്‍പ് മാത്രമാണ് ബി.ജെ.പിക്ക് പ്രകടന പത്രിക പുറത്തിറക്കാനായത്. എന്നാല്‍ ഇതില്‍ പരാമര്‍ശിച്ച കാര്യങ്ങളൊന്നും പുറത്തുവിടാനും അവര്‍ക്കായില്ല.
കഴിഞ്ഞ നാലാം തിയതിയാണ് കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്ത് എന്ത് ചെയ്യണമെന്ന് അറിവില്ലാത്തതുകൊണ്ടാണ് പ്രകടന പത്രിക പുറത്തിറക്കാന്‍ കഴിയാതിരുന്നതെന്ന വിമര്‍ശനവും കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."