സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും: ഡി.ജി.പി
തിരുവനന്തപുരം: സ്ത്രീ സുരക്ഷയും സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിന് പതിനായിരം പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹറ അറിയിച്ചു. ഇതിനായുള്ള ജെന്‍ഡര്‍ ശില്‍പശാലകള്‍ ഡിസംബര്‍, ജനുവരി മാസങ്ങളിലായി സംഘടിപ്പിക്കും. ഇതിന്റെ മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട ഡിവൈ.എസ്.പിമാര്‍, സി.ഐ.മാര്‍, എസ്.ഐമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരം പൊലിസ് ട്രെയിനിങ് കോളജില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി 25 ശതമാനത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. സ്ത്രീ സുരക്ഷക്കായി നടപ്പാക്കുന്ന വനിതാ ഹെല്‍പ്‌ലൈന്‍, പിങ്ക് പട്രോള്‍, വനിതാ സെല്ലുകള്‍, നിര്‍ഭയ, പഞ്ചായത്തുതല അദാലത്ത്, സ്വയംരക്ഷാ പരിശീലനം തുടങ്ങിയ പദ്ധതികള്‍ ഫലപ്രദമാക്കുന്നതിനും കൂടി ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമാപന സെഷനില്‍ ദക്ഷിണമേഖലാ എ.ഡി.ജി.പി. ഡോ.ബി.സന്ധ്യ, പൊലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ കെ.സേതുരാമന്‍ സംബന്ധിച്ചു.
ക്രൈംബ്രാഞ്ച് ഐ.ജി. എസ്.ശ്രീജിത്ത്, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ.ടി.കെ.ആനന്ദി, സഖി വിമണ്‍ റിസോഴ്‌സ് സെന്റര്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ രജിത.ജി, അഡ്വ.കെ.സന്ധ്യ,വിമണ്‍ ആന്റ് ചൈല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ ആര്‍.എസ്.ശ്രീലത,പൊലിസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്.രാജശേഖരന്‍, മഹിള സമഖ്യ പ്രോജക്ട് ഡയറക്ടര്‍ പി.ഇ.ഉഷ, വനിതാ കമ്മിഷന്‍ അംഗം അഡ്വ.എം.എസ്.താര, കേരള വര്‍ക്കിംഗ് വിമണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി.രാധാമണി വിവിധ സെഷനുകളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."