HOME
DETAILS
MAL
അടിസ്ഥാനസൗകര്യങ്ങളില്ല; വോട്ട് ബഹിഷ്കരിച്ച് ഗജാഡി ഗ്രാമം
backup
December 09 2017 | 20:12 PM
അഹമ്മദാബാദ്: 'ഗുജറാത്ത് മോഡല്‍' എന്ന പ്രചാരണം നടക്കുമ്പോഴും ഇവിടെ മോഡലില്ലെന്ന വാദത്തിനു തെളിവായി ഒരു ഗ്രാമം. കുടിവെള്ളം, റോഡുകള്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി വോട്ടെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ് ഒരു ഗ്രാമം മുഴുവന്‍.
മോര്‍ബി ജില്ലയിലെ ഗജാഡി ഗ്രാമനിവാസികളാണ് ഇന്നലെ ഗുജറാത്ത് നിയമസഭയിലേക്കു നടന്ന ആദ്യഘട്ട വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. ഇവിടത്തെ 1,065 വോട്ടര്‍മാരില്‍ 506 പേര് സ്ത്രീകളാണ്. പലതവണ ആവശ്യപ്പെട്ടിട്ടും ഗ്രാമത്തിലേക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കിയില്ലെന്നാണ് ഇവരുടെ ആരോപണം. ഇവിടത്തെ ബൂത്തില്‍ ആരും വോട്ട് രേഖപ്പെടുത്താനെത്തിയില്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷനും സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."