HOME
DETAILS

ഇന്ന് ലോക മനുഷ്യാവകാശ ദിനം; അവകാശ നിഷേധത്തിന്റെ ഇരകളായി കാടിന്റെ മക്കള്‍

  
backup
December 10 2017 | 05:12 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%a6%e0%b4%bf

 

അരീക്കോട്: 'ഓഫിസര്‍ ഞമ്മളെ പറ്റിച്ചാണ്. സരിയാക്കി തരാംന്ന് പറഞ്ച് പോവും. പൂളക്കമ്പും വാഴക്കന്നും പന്നികള്‍ തിന്നോണ്ട് പോയാ ഞമ്മള്‍ക്കൊന്നും ഇല്യാതാവും. പട്ടിണി കടന്ന് പൈതങ്ങള്‍ക്ക് ജീവനില്ലാണ്ടാവും' ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൈലാടി ആദിവാസി കോളനിയിലുള്ള 80 കഴിഞ്ഞ ചിരുതമ്മയുടെ വാക്കുകളാണിത്.

ലോകം ഇന്ന് മനുഷ്യാവകാശ ദിനം ആചരിക്കുമ്പോള്‍ ആദിവാസി വകുപ്പിന്റെ സഹായവും ശ്രദ്ധയും ലഭിക്കാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ആദിവാസി ഊരുകളിലാണ് ഇപ്പോഴും ദുരിതങ്ങളുമായി കാടിന്റെ മക്കള്‍ കഴിയുന്നത്.

പിന്നാക്കത്തില്‍ പിന്നാക്കം നില്‍ക്കുന്ന കാടിന്റെ മക്കളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ വകുപ്പിന് തീരെ സമയമില്ല. വല്ലപ്പോഴും തിരിഞ്ഞുനോക്കുന്നത് ആരുടെയൊക്കെയോ നിര്‍ബന്ധം കൊണ്ടുമാത്രം. വിവിധ വകുപ്പുകള്‍ ആദിവാസികള്‍ക്കായി നിരവധി പദ്ധതികള്‍ ആലോചിക്കുന്നുണ്ടെങ്കിലും പ്രവൃത്തിപഥത്തിലെത്തുന്നത് ചുരുക്കം മാത്രം.

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ആദിവാസി കോളനിയിലെ പലര്‍ക്കും അടച്ചുറപ്പുള്ള വീടില്ല. അടിസ്ഥാനസൗകര്യങ്ങളും യാത്രാ സൗകര്യങ്ങളുമില്ല. വല്ല രോഗവും പിടിപെട്ടാല്‍ കിലോമീറ്ററുകളോളം മലയിറങ്ങണം. കഴിഞ്ഞ വര്‍ഷം രാത്രി കോളനിയില്‍ പ്രസവിച്ച സ്ത്രീയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിക്കാനായത് 12 മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു. അരഭിത്തികെട്ടിയ വീടുകളിലും ടാര്‍േപ്പാളിന്‍കൊണ്ട് മറച്ച കുടിലുകളിലും അടച്ചിട്ടിരിക്കുന്ന കോളനി നിവാസികളുടെ കരച്ചിലുകള്‍ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ മനുഷ്യാവകാശ ദിനാചരണം കൊണ്ടാടുകയാണ്.

ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശം കൊണ്ട് ലക്ഷ്യമിടുന്നതെങ്കിലും സ്വകാര്യത, അഭിപ്രായ പ്രകടനം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം, വാര്‍ദ്ധക്ക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ ഉള്‍പ്പെടെയുള്ള അവശത എന്നീ അവസ്ഥയില്‍ ലഭിക്കേണ്ട സംരക്ഷണം തുടങ്ങിയ അന്താരാഷ്ട്ര തലത്തില്‍ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടവ ആദിവാസികള്‍ക്ക് നിഷേധിക്കപ്പെടുകയാണ്.

ജില്ലയിലെ പട്ടിക വര്‍ഗക്കാരില്‍ മൂന്നില്‍ ഒരു ശതമാനം താമസിക്കുന്നത് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലാണ്. ഊര്‍ങ്ങാട്ടിരി, വെറ്റിലപ്പാറ വില്ലേജുകളില്‍ ഓടക്കയം, ഈന്തുമ്പാലി, ആലപ്പാറ, കവുങ്ങുചോല, കൂരങ്കല്ല്, പീടിക്കുണ്ട്, മൈലാടി, കളപ്പാറ, ചീങ്കണ്ണി, കൊടുമ്പുഴ, പന്നിയാമല, കുരീരി, നെല്ലിയാനി, കളപ്പാറ, കരിമ്പ് തുടങ്ങിയ 15 കോളനികളിലായി താമസിക്കുന്നവരുടെ എണ്ണം ആയിരത്തിന് മുകളില്‍ വരും. ഇവരുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ പലപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്.

നാട്ടില്‍ നിന്ന് ആരെങ്കിലും കാട് കയറുന്നതും കാത്തിരിപ്പാണ് മൈലാടി ആദിവാസി കോളനിയിലെ ജനങ്ങള്‍. കുടിവെള്ളമില്ലാതെ 18 കുടുംബങ്ങളും ഇവരുടെ നാല്‍ക്കാലികളും തീരാദുരിതം പേറുമ്പോഴും സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും ദ്രോഹിക്കുകയാണെന്ന് ഇവര്‍ പറയുന്നു. റേഷന്‍ കടയില്‍ നിന്നും ലഭിച്ചിരുന്ന 35 കിലോ അരി വെട്ടിക്കുറക്കുക കൂടിയായതോടെ പ്രയാസം ഇരട്ടിയായി. ചോര്‍ന്നൊലിക്കുന്ന കൂരക്ക് താഴെ ഇരുന്ന് ആരോടെന്നില്ലാതെ കാടിന്റെ മക്കള്‍ വിലപിക്കുമ്പോഴും സ്‌നേഹ പ്രകടനത്തിനായി ജനപ്രതിനിധികള്‍ എത്തുന്നത് തിരഞ്ഞെടുപ്പ് വേളകളില്‍ മാത്രമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago