ഈ ബാറ്ററി മതി ഒരു ഗ്രാമത്തെ പ്രകാശിപ്പിക്കാന്‍
ഒരു ഗ്രാമം മുഴുവന്‍ പ്രകാശിപ്പിക്കാന്‍ ഒരു ബാറ്ററിയോ..സംശയം വേണ്ട..ദക്ഷിണ ആസ്ത്രേലിയയിലെ ഊര്‍ജക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് ടെസ്ല കമ്പനി കൂറ്റന്‍ ലിഥിയം അയോണ്‍ ബാറ്ററി നിര്‍മിച്ചത്. 100 ദിവസത്തിനുള്ളില്‍ ബാറ്ററി നിര്‍മിക്കണമെന്ന കരാറില്‍ വിജയിച്ച ടെസ്ല കമ്പനി സ്ഥാപകനായ മസ്ക് പായ്പാലിന് ഇതിലൂടെ ലഭിച്ചത് 50 കോടി ഡോളറാണ്, ഏകദേശം 324 കോടി രൂപ. കഴിഞ്ഞവര്‍ഷം ദക്ഷിണ ആസ്ത്രേലിയയില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ അവിടത്തെ വൈദ്യുത മേഖല പൂര്‍ണമായും തകര്‍ന്നിരുന്നു. തുടര്‍ന്നാണ് ഈ പ്രശ്നം പരിഹരിക്കുന്നതിനായി കൂറ്റന്‍ ബാറ്ററി സ്ഥാപിക്കുന്നതിന് കാര്‍ നിര്‍മാതാക്കളായ ടെസ്ല കരാര്‍ ഏറ്റെടുത്തത്.
വേനല്‍ക്കാലത്ത് ശേഖരിക്കുന്ന ഊര്‍ജം പിന്നീട് വീണ്ടെടുത്ത് റെഗുലേറ്ററി ടെസ്റ്റിങ്ങിലൂടെ ഊര്‍ജിതമാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഈ കൂറ്റന്‍ ബാറ്ററി ഫ്രഞ്ച് ഊര്‍ജനിര്‍മാണ കമ്പനിയായ നിയോണിന്റെ കാറ്റാടിപ്പാടത്ത് സ്ഥാപിച്ചിട്ടാണുള്ളത്. ഊര്‍ജ ക്ഷാമം നേരിടുന്ന സമയത്ത് ഊര്‍ജം വീണ്ടെടുത്ത് ആയിരത്തോളം വീടുകളില്‍ പ്രകാശമെത്തിക്കാനാവുമെന്നാണ് കരുതുന്നത്.
ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്ക് പായ്പാല്, സ്പൈസെക്സ് പോലുള്ള വന്‍കിട കമ്പനികളുടെ സ്ഥാപകന്‍ കൂടിയാണ്. കാര്‍ നിര്മാണമെന്നതിലുപരി സോളാര്‍ ഊര്‍ജം ഉപയോഗിച്ച് ഉല്‍സര്‍ജനം ഒഴിവാക്കാനുമാണ് അദ്ദേഹം ടെസ്ല എന്ന ഇലക്ട്രിക് കാര്‍ കമ്പനി സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."