HOME
DETAILS

ദുരന്തത്തെ വൈകാരികമായി മാത്രം കണ്ടാല്‍ പോര; ആവുന്നതെല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി

  
backup
December 10, 2017 | 4:00 PM

pinarayi-vijayan-kerala-ockhi-cyclone


കൊച്ചി: നൂറ് ആടുകളില്‍ കൈവിട്ടുപോയ ഒന്നിനെ തേടിപ്പോകുന്ന വലിയ ഇടയന്റെ മനസ്സുമായാണ് ഓഖി ചുഴലിക്കാറ്റില്‍ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി പ്രശ്‌നപരിഹാരം അസാധ്യമാക്കുന്ന സമീപനം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവില്‍ ക്രിസ്ത്യന്‍ സര്‍വിസ് സൊസൈറ്റി (സി.എസ്.എസ്) ഇന്റര്‍നാഷനലിന്റെ 20-ാം വാര്‍ഷികവും നാലാം മഹാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തീരദേശത്ത് ദുരന്തം ഏറെ ദുഃഖകരമാണ്. എന്നാല്‍, അതിനെ വൈകാരികമായി മാത്രം കണ്ടാല്‍പോരാ. പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ഘട്ടമാണിത്. ഈ ഘട്ടത്തില്‍ അത് ചെയ്തില്ലെങ്കില്‍ അത് ചെയ്യാന്‍ മറ്റൊരു ഘട്ടമുണ്ടാകില്ല. ആരെയെങ്കിലും കുറ്റപ്പെടുത്താനോ ആര്‍ക്കെങ്കിലും മേലെ വിജയം സ്ഥാപിച്ചെടുക്കാനോ ഉള്ള സന്ദര്‍ഭമല്ല ഇത്. ദുരന്തവേളകളെപ്പോലും മനുഷ്യത്വരഹിതമായി ദുരുപയോഗിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. വൈകാരികതയുടെ അന്തരീക്ഷം സൃഷ്ടിച്ച് മറ്റൊരു തരത്തില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുണ്ട്.

ദുരന്തവേളയില്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തു. എന്നിട്ടും ഒട്ടേറെ സഹോദരങ്ങളുടെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടു. ഒട്ടനവധിപേരുടെ ജീവന്‍ രക്ഷിക്കാനായി. ചിലര്‍ കൈവിട്ടുപോയി. തീരങ്ങളിലെ കണ്ണീരൊപ്പണം. അവര്‍ക്ക് ആശ്വാസം എത്തിച്ചുകൊടുക്കണം. ഈ സമയത്ത് പങ്കുവയ്പിന്റെ മനോഭാവമാണ് നാം പുലര്‍ത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  3 minutes ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  11 minutes ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  an hour ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  an hour ago
No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  an hour ago
No Image

വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമയെ കടത്താൻ ശ്രമം; കുട്ടിക്കാനത്ത് ആറുപേർ പിടിയിൽ

Kerala
  •  an hour ago
No Image

സഞ്ജുവിനെ റാഞ്ചാനൊരുങ്ങി സർപ്രൈസ് ടീം; പകരം സൂപ്പർതാരം രാജസ്ഥാനിലേക്ക്; റിപ്പോർട്ട്

Cricket
  •  an hour ago
No Image

യുഎഇയിൽ താപനില കുറയും; ഈ ആഴ്ച മഴയ്ക്ക് സാധ്യത

uae
  •  an hour ago
No Image

റയൽ ഇതിഹാസം മറ്റൊരു ടീമിനൊപ്പം മിന്നി തിളങ്ങുന്നു; സ്വന്തമാക്കിയത് സ്വപ്ന നേട്ടം

Football
  •  2 hours ago
No Image

പള്ളിയിൽ പോയി തിരിച്ചെത്തിയ വീട്ടമ്മ കണ്ടത് തകർന്ന അലമാര; തലസ്ഥാനത്ത് 30 പവന്റെ സ്വർണം കവർച്ച

crime
  •  2 hours ago