HOME
DETAILS

രഞ്ജി: കേരളത്തിനെതിരേ വിദര്‍ഭയ്ക്ക് കൂറ്റന്‍ ലീഡ്

  
backup
December 11 2017 | 00:12 AM

%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5%e0%b4%bf

 


സൂറത്ത്: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരളത്തിനെതിരേ വിദര്‍ഭയ്ക്ക് കൂറ്റന്‍ ലീഡ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ വിദര്‍ഭ ആറ് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റുകള്‍ കൈയിലിരിക്കേ അവര്‍ക്ക് 501 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭയുടെ ബാറ്റിങ് 246ല്‍ അവസാനിപ്പിച്ച കേരളത്തിന് പക്ഷേ ഒന്നാം ഇന്നിങ്‌സില്‍ 176 റണ്‍സേ കണ്ടെത്താന്‍ സാധിച്ചുള്ളു. രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
നായകന്‍ ഫസല്‍ (119), മധ്യനിര താരം വാങ്കഡെ (107) എന്നിവരുടെ സെഞ്ച്വറികളും വെറ്ററന്‍ വസിം ജാഫര്‍ (58), ഗണേഷ് സതീഷ് (65) എന്നിവരുടെ അര്‍ധ ശതകങ്ങളുമാണ് രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്ക് കരുത്തായത്. കളി നിര്‍ത്തുമ്പോള്‍ വഡ്കര്‍ 20 റണ്‍സുമായും കരണ്‍ ശര്‍മ നാല് റണ്‍സുമായും ക്രീസില്‍. വാങ്കഡെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് സെഞ്ച്വറി കണ്ടെത്തിയത്. 94 പന്തുകള്‍ നേരിട്ട താരം ആറ് ഫോറും അഞ്ച് സിക്‌സും പറത്തി.
കേരളത്തിന്റെ എട്ട് താരങ്ങള്‍ മാറി മാറി പന്തെറിഞ്ഞിട്ടും വിദര്‍ഭ ബാറ്റിങ് നിരയെ തളയ്ക്കാന്‍ സാധിച്ചില്ല. ജലജ് സക്‌സേന മൂന്നും കെ.സി അക്ഷയ് രണ്ടും നിധീഷ് ഒരു വിക്കറ്റുമെടുത്തു.
ഇന്ന് തുടക്കത്തില്‍ തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് കേരളത്തിന് മുന്നില്‍ കൂറ്റന്‍ വിജയം ലക്ഷ്യം മുന്നോട്ടുവയ്ക്കുകയാവും വിദര്‍ഭയുടെ തന്ത്രം. ബാറ്റിങിനിറങ്ങുന്ന കേരളത്തിന്റെ പോരാട്ടം ക്ഷണത്തില്‍ അവസാനിപ്പിച്ച് വിജയം പിടിക്കുകയും അവര്‍ മുന്നില്‍ കാണുന്നു. ഇന്ന് ഒരു ദിനം അവശേഷിക്കേ കേരളത്തിന് സമനില പിടിച്ച് മുഖം രക്ഷിക്കാനുള്ള അവസരമാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതസൗഹാർദ്ദത്തിന്റെ സ്നേഹവിളംബരമായി പുതുക്കിപ്പണിത അബൂദബി സെന്റ് ജോർജ് കത്തീഡ്രൽ തുറന്നു

uae
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  15 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago