HOME
DETAILS

കല്ലമ്പലങ്ങളുടെ സംരക്ഷണം; പുരാവസ്തു വകുപ്പ് ഉറക്കത്തില്‍

  
backup
December 11 2017 | 00:12 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3

 

പനമരം: ചരിത്ര ശേഷിപ്പുകളായി തലയുയര്‍ത്തിനില്‍ക്കുന്ന കല്ലമ്പലങ്ങളുടെ സംരക്ഷണത്തില്‍ പുരാവസ്തു വകുപ്പ് ഉറക്കത്തില്‍. സംരക്ഷിക്കേണ്ടവര്‍ കാഴ്ചക്കാരായപ്പോള്‍ ഇല്ലാതാകുന്നത് നാടിന്റെ ചരിത്രശേഷിപ്പുകളാണ്.


പനമരം പുഞ്ചവയല്‍-കായക്കുന്ന്, പുഞ്ചവയല്‍-നീര്‍വാരം റോഡരികുകളില്‍ സ്ഥിതിചെയ്യുന്ന രണ്ടു കല്ലമ്പലങ്ങള്‍ക്കാണ് പുരാവസ്തു വകുപ്പിന്റെ അവഗണന. ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നു പുരാവസ്തു വകുപ്പ് രണ്ടു ക്ഷേത്രങ്ങളുടെയും സംരക്ഷണം ഏറ്റെടുത്തെങ്കിലും തുടര്‍നടപടികള്‍ വൈകുകയാണ്. വിഷ്ണുഗുഡി, ജനാര്‍ദനഗുഡി എന്നിങ്ങനെ കരിങ്കല്ലില്‍ തീര്‍ത്ത രണ്ട് അമ്പലങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ വിഷ്ണുഗുഡി ദേശീയ സ്മാരകമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 2015 സെപ്റ്റംബറില്‍ വിജ്ഞാപനം ചെയ്തതാണ്. ഇവിടെനിന്നു 700 മീറ്റര്‍ മാറിയാണ് ജനാര്‍ദനഗുഡി.
ശിലാപാളികളും തൂണുകളും ഉപയോഗിച്ചുള്ളതാണ് രണ്ടു നിര്‍മിതികളും. കാലത്തെ അതിജീവിച്ച തൂണുകളിലും പാളികളിലുമായി മുന്നൂറിലധികം കൊത്തുപണികളുണ്ട്. ജനാര്‍ദനഗുഡിയിലെ ശിലാപാളികളിലൊന്നില്‍ കന്നഡയിലുള്ള എഴുത്തും കാണാം. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയില്‍ നിര്‍മിച്ചതാണ് വിഷ്ണു, ജനാര്‍ദനഗുഡികളെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടക ഭരിച്ചിരുന്ന ജൈന വിശ്വാസികളായ ഹൊയ്‌സാല രാജാക്കന്മാരാണ് ഇവ പണിതതെന്നാണ് ചരിത്രകാരന്മാരില്‍ ഒരു വിഭാഗത്തിന്റെ പക്ഷം. ദക്ഷിണ കന്നഡയില്‍നിന്ന് വയനാടുവഴി പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് പോയി വന്നിരുന്ന കച്ചവടസംഘങ്ങളിലൊന്നാണ് കല്ലമ്പലങ്ങള്‍ പണിതതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.


മുത്തുകളുടെയും രത്‌നങ്ങളുടെയും വ്യാപാരത്തിനു പുകള്‍പ്പെറ്റതായിരുന്നു പുഞ്ചവയലിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളെന്നും ചരിത്രകാരന്മാര്‍ പറയുന്നു. നാശംനേരിടുന്ന കല്ലമ്പലങ്ങള്‍ ആന്‍ഷ്യന്റ് മോണുമെന്റ്‌സ് ആന്റ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്‍ഡ് റിമൈന്‍സ്(ഭേദഗതി) നിയമപ്രകാരം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ശുപാര്‍ശ ചെയ്ത് എ.എസ്.ഐ ഡയറക്ടര്‍ക്ക് തൃശൂര്‍ സര്‍ക്കിള്‍ ഓഫിസ് അയച്ച കത്താണ് വിഷ്ണുഗുഡിയും ജനാര്‍ദനഗുഡിയും ദേശീയശ്രദ്ധയില്‍ കൊണ്ടുവന്നത്. രണ്ടു കല്ലമ്പലങ്ങളുടെയും ചരിത്രപരമായ പ്രത്യേകതകള്‍, വാസ്തുശൈലി തുടങ്ങിയവ വിശദീകരിച്ചായിരുന്നു കത്ത്. വിഷ്ണുഗുഡിയും ജനാര്‍ദനഗുഡിയും ദേശീയസ്മാരകങ്ങളാക്കി സംരക്ഷിക്കുമെന്നു ലോക്‌സഭയില്‍ 2009ല്‍ അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി വി. നാരാണസ്വാമി പ്രസ്താവിച്ചിരുന്നു.
ദേശീയ സ്മാരകമായി പ്രഖ്യാപിച്ചതിനു പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വിഷ്ണുഗുഡി സന്ദര്‍ശിച്ചിരുന്നു. ജീര്‍ണാസ്ഥയിലുള്ള ക്ഷേത്രം അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുന്നതിനു വിശദമായ പദ്ധതിയും രൂപരേഖയും ഉടന്‍ തയാറാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അന്ന് അറിയിച്ചിരുന്നത്. എന്നാല്‍, നടപടികള്‍ ഒന്നുമുണ്ടായില്ല. മൂന്നു വര്‍ഷം മുന്‍പു മഴക്കാലത്ത് ജനാര്‍ദനഗുഡിയുടെ ഗോപുരഭാഗങ്ങള്‍ തകര്‍ന്നുവീണിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago