HOME
DETAILS

തെരഞ്ഞെടുപ്പിലെ പാക് ഇടപെടല്‍: മോദിയുടെ ആരോപണത്തിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ

  
backup
December 11 2017 | 07:12 AM

national-11-12-17-shatrughan-sinha-targets-pm-modi-in-pak-interference-row

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാകിസ്താന്‍ നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ ബി.ജെ.പി എം.പിയും ബോളിവുഡ് താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ആരോപണത്തെ അത്ഭുതാവഹം എന്ന് വിശേഷിപ്പിച്ച സിന്‍ഹ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ എന്ത് പരാമര്‍ശവും നടത്താമോ എന്നും ട്വിറ്റര്‍ സന്ദേശം വഴി മോദിയോട് ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ അടിസ്ഥാനരഹിതവും അവിശ്വസനീയവുമായ കഥകള്‍ രാഷ്ട്രീയ എതിരാളികളെക്കുറിച്ച് പറഞ്ഞുണ്ടാക്കുന്നത് ശരിയാണോ എന്നും സിന്‍ഹ ചോദിക്കുന്നു.

ഇല്ലാക്കഥകള്‍ മെനയുന്നതിന് പകരം നമുക്ക് വീട്, വികസനം, യുവജനങ്ങല്‍ക്ക് തൊഴില്‍, ആരോഗ്യം, വികാസ് മോഡല്‍ തുടങ്ങി നാം ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ച് സംസാരിച്ചു കൂടേ എന്നും അടുത്ത ട്വീറ്റില്‍ അദ്ദേഹം ചോദിക്കുന്നു.

അന്തരീക്ഷത്തില്‍ വര്‍ഗീയത സൃഷ്ടടിക്കുന്നത് നമുക്ക് അവസാനിപ്പിക്കാം. പകരം ആരോഗ്യപരമായ രാഷ്ട്രീയത്തിലേക്കും തെരഞ്ഞെടുപ്പിലേക്കും തിരിച്ചു പോകാമെന്നും അദ്ദേഹം സന്ദേശത്തില്‍ ആഹ്വാനം ചെയ്യുന്നു.

ആരുടേയും പേരെടുത്ത് പറയാതെ യാണ് സിന്‍ഹ ട്വിറ്റര്‍ സന്ദേശം എഴുതിയിരിക്കുന്നത്.

മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ വച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താന്‍ പ്രതിനിധികളുമായി രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന് മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അയ്യരുടെ നീച് പരാമര്‍ശം ഉണ്ടായതെന്നും മോദി ആരോപിച്ചിരുന്നു.

ആരോപണങ്ങളെ കോണ്‍ഗ്രസ് നിഷേധിക്കുകയും ചെയ്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി കുത്തിവെപ്പിലൂടെ എച്ച്‌ഐവി: നാലോളം പേർ ചികിത്സക്ക് തയ്യാറാകാതെ വ്യാപന ഭീഷണി ഉയർത്തുന്നു

Kerala
  •  a month ago
No Image

യുഎഇ ജയിലിലുള്ള 500 ലധികം ഇന്ത്യക്കാര്‍ക്ക് പെരുന്നാള്‍ സന്തോഷം; മോചിതരാകുന്ന 1,295 തടവുകാരില്‍ ഇന്ത്യക്കാരും

uae
  •  a month ago
No Image

ഇന്ത്യ അഗതികളെ സ്വീകരിക്കുന്നില്ല; അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബിൽ പാസാക്കി ലോക്സഭ

National
  •  a month ago
No Image

കുവൈത്തില്‍ മലയാളി നഴ്‌സ് അന്തരിച്ചു

Kuwait
  •  a month ago
No Image

ഗസ്സയില്‍ തെക്കും വടക്കും ഇസ്‌റാഈല്‍ ബോംബ് വര്‍ഷം; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 40 ലേറെ മനുഷ്യരെ, ആക്രമണം മാര്‍ക്കറ്റുകളും താമസസ്ഥലങ്ങളും ലക്ഷ്യമിട്ട്

International
  •  a month ago
No Image

ഇലഞ്ഞിയിൽ നിർത്തിയിട്ട ടിപ്പറിൽ ഓട്ടോറിക്ഷ ഇടിച്ച് ഡ്രൈവർ മരിച്ചു; യാത്രക്കാരൻ ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഭർത്താവിന്റെ ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രം; ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചെന്ന പരാതിയിൽ പെരുമ്പാവൂരിൽ ഭാര്യക്കെതിരെ കേസ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-03-2025

PSC/UPSC
  •  a month ago
No Image

'രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെ കർശനമായി നേരിടും'; അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി

latest
  •  a month ago
No Image

ജില്ലാ വെറ്റിനറി ഓഫീസറായി ആൾമാറാട്ട തട്ടിപ്പ്; ഒരാൾ കൂടി റിമാൻഡിൽ

Kerala
  •  a month ago