HOME
DETAILS

സ്വപ്‌നം അവശേഷിച്ചു: രഞ്ജി ട്രോഫി സെമി കാണാതെ കേരളം പുറത്ത്

  
backup
December 12 2017 | 03:12 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%85%e0%b4%b5%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%b0%e0%b4%9e%e0%b5%8d

സൂറത്ത്: രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന്റെ സെമിയിലേക്ക് കടക്കാമെന്ന കേരളത്തിന്റെ സ്വപ്‌നം ഇത്തവണയും യാഥാര്‍ഥ്യമായില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയോട് 412 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയാണ് കേരളം പുറത്തേക്കുള്ള വഴി കണ്ടത്.
577 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന്റെ പോരാട്ടം വെറും 165 റണ്‍സില്‍ അവസാനിപ്പിച്ചാണ് വിദര്‍ഭ അവസാന നാലിലേക്ക് കടന്നത്. ഒന്നാം ഇന്നിങ്‌സില്‍ 246 റണ്‍സില്‍ പുറത്തായ വിദര്‍ഭ രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 507 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ക്വാര്‍ട്ടര്‍ വരെയെത്തുന്നതില്‍ പ്രകടിപ്പിച്ച മികവിന്റെ ഏഴയലത്ത് പോലും എത്താന്‍ വിദര്‍ഭയ്‌ക്കെതിരായ പോരാട്ടത്തില്‍ കേരളത്തിന് സാധിച്ചില്ല. ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭയെ 246 റണ്‍സില്‍ പുറത്താക്കാന്‍ സാധിച്ചിട്ടും കേരള ബാറ്റിങ് നിര അവസരത്തിനൊത്തുയര്‍ന്നില്ല. വിദര്‍ഭയുടെ രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന്റെ ബൗളര്‍മാര്‍ക്കും പിഴയ്ക്കുന്ന കാഴ്ചയായിരുന്നു. അവസാന ദിനത്തില്‍ കൂറ്റന്‍ വിജയത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന്റെ ബാറ്റിങ് നിരയ്ക്ക് ലക്ഷ്യം അപ്രാപ്യമാണെന്നുറപ്പായിരുന്നു. അതേസമയം മത്സരം സമനിലയിലെത്തിക്കാനുള്ള ശ്രമം പോലും ബാറ്റിങ് നിരയുടെ ഭാഗത്ത് നിന്നുണ്ടായതുമില്ല.
64 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് ടോപ് സ്‌കോറര്‍. മറ്റൊരു താരവും പിടിച്ചു നിന്ന് പൊരുതാനുള്ള ആര്‍ജവം കാണിച്ചില്ല. മുഹമ്മദ് അസ്ഹറുദ്ദീന്‍ (28), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (26), സഞ്ജു സാംസണ്‍ (18) എന്നിവര്‍ മികച്ച തുടക്കമിട്ടെങ്കിലും ക്രീസില്‍ നിലയുറപ്പിക്കാതെ പുറത്തായി. ക്വാര്‍ട്ടര്‍ വരെ കേരളത്തെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ജലജ് സക്‌സേന പൂജ്യത്തില്‍ കൂടാരം കയറി. ബേസില്‍ തമ്പി, കെ.സി അക്ഷയ് എന്നിവരും സംപൂജ്യരായി മടങ്ങി. രോഹന്‍ പ്രേം 41 പന്തുകള്‍ നേരിട്ട് 13 റണ്‍സുമായി പുറത്താകാതെ നിന്നു. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ സര്‍വതെയുടെ മികച്ച ബൗളിങാണ് വിദര്‍ഭയ്ക്ക് വിജയമൊരുക്കുന്നതില്‍ നിര്‍ണായകമായത്. ഗുര്‍ബാനി രണ്ടും കരണ്‍ ശര്‍മ, വഖരെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ അഞ്ചാം ദിനം തുടങ്ങിയത്. വാലറ്റത്ത് പുറത്താകാതെ നിന്ന് 67 റണ്‍സടിച്ച വദ്കറുടെ ബാറ്റിങാണ് വിദര്‍ഭ സ്‌കോര്‍ 500 കടത്തിയത്. 22 റണ്‍സുമായി സര്‍വതെ മികച്ച പിന്തുണ നല്‍കി. നായകന്‍ ഫസല്‍ (119), മധ്യനിര താരം വാങ്കഡെ (107) എന്നിവരുടെ സെഞ്ച്വറികളും വെറ്ററന്‍ വസിം ജാഫര്‍ (58), ഗണേഷ് സതീഷ് (65) എന്നിവരുടെ അര്‍ധ ശതകങ്ങളും വിദര്‍ഭയുടെ സ്‌കോറിന് ശക്തി പകര്‍ന്നു. കേരളത്തിനായി കെ.സി അക്ഷയ് നാലും ജലജ് സക്‌സേന മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. നിധീഷ് രണ്ട് വിക്കറ്റുകളെടുത്തു.
മറ്റ് മത്സരങ്ങളില്‍ ബംഗാള്‍ ഗുജറാത്തിനേയും ഡല്‍ഹി മധ്യപ്രദേശിനേയും കര്‍ണാടക മുംബൈയേയും വീഴ്ത്തി സെമിയിലേക്ക് കടന്നു. ഒന്നാം സെമിയില്‍ ബംഗാള്‍- ഡല്‍ഹി പോരാട്ടവും രണ്ടാം സെമിയില്‍ വിദര്‍ഭ- കര്‍ണാടക മത്സരവും അരങ്ങേറും. ഈ മാസം 17 മുതല്‍ 21 വരെയാണ് സെമി പോരാട്ടങ്ങള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago