HOME
DETAILS
MAL
നിര്‍ഭയ കേസ്: പുനഃപരിശോധനാ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
backup
December 12 2017 | 04:12 AM
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ ശരിവെച്ച വിധിക്കെതിരെ പ്രതികള്‍ നല്‍കിയ പുനഃപരിശോധനാ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നി പ്രതികളാണ് വധശിക്ഷ വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നല്‍കിയത് .
2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ബസിനുളളില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി രണ്ടാഴ്ചയ്ക്കുശേഷം മരിച്ചത്. 2013 സെപ്റ്റംബര്‍ പതിനൊന്നിനാണ് ആറു പ്രതികളില്‍ നാലുപേര്‍ക്കു വധശിക്ഷ വിധിച്ചത്. മുഖ്യപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി തടവുശിക്ഷയ്ക്കു ശേഷം പുറത്തിറങ്ങുകയും ചെയ്്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."