ജിദ്ദയിലെ സഊദിയ യാത്രക്കാര്‍ക്ക് എയര്‍പ്പോര്‍ട്ടില്‍ പോകാതെ ഇനി ചെക്ക് ഇന്‍ സംവിധാനം
ജിദ്ദ: ദേശീയ വിമാന കമ്പനിയായ സഊദി എയര്‍ലൈന്‍സ് ജിദ്ദയില്‍ ആരംഭിച്ച സിറ്റി ടെര്‍മിനല്‍ (സിറ്റി ചെക് ഇന്‍ കേന്ദ്രം) നാളെ ഉദ്ഘാടനം ചെയ്യും. എല്ലാവിധ സൗകര്യങ്ങളോടെയും കെട്ടിടം സജ്ജീകരിക്കുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും യാത്രാ നടപടികള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് സഊദിയ ജിദ്ദയില്‍ സിറ്റി ടെര്‍മിനല്‍ പദ്ധതി നടപ്പാക്കുന്നത്.
സഊദിയ നടപ്പാക്കുന്ന മൂന്നാമത്തെ സിറ്റി ടെര്‍മിനല്‍ പദ്ധതിയാണ് ജിദ്ദയിലേത്. ആദ്യമായി റിയാദിലാണ് പദ്ധതി നടപ്പാക്കിയത്. റിയാദില്‍ സഊദിയ ക്ലബ്ബിലാണ് സിറ്റി ടെര്‍മിനല്‍ തുറന്നിരിക്കുന്നത്. ദമാമില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വഴിയാണ് സിറ്റി ചെക് ഇന്‍ സേവനം സഊദിയ നല്‍കുന്നത്.
ജിദ്ദയില്‍ ഖാലിദിയ ഡിസ്ട്രിക്ടില്‍ പ്രിന്‍സ് സഊദ് അല്‍ഫൈസല്‍ റോഡില്‍ സഊദിയ സെയില്‍സ് ഓഫീസിനു സമീപമാണ് സിറ്റി ടെര്‍മിനല്‍ കെട്ടിടം. 545 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ യാത്രക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അഞ്ചു കൗണ്ടറുകളാണുള്ളത്. ഇതില്‍ ഒരു കൗണ്ടര്‍ വികലാംഗര്‍ക്കുള്ളതാണ്. യാത്രക്കാരെ സ്വീകരിക്കുന്ന റിസപ്ഷന് ഹാളും നമസ്കാര സ്ഥലവും ലഗേജുകള്‍ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണും ലഗേജുകള്‍ പാക്ക് ചെയ്യുന്നതിനുള്ള ഏരിയയും മറ്റു അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ട്.
ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെ സിറ്റി ടെര്‍മിനല്‍ പ്രവര്‍ത്തിക്കും. വിമാന സമയത്തിന്റെ 24 മണിക്കൂര്‍ മുമ്പു മുതല്‍ എട്ടു മണിക്കൂര്‍ മുമ്പു വരെയുള്ള സമയത്ത് യാത്രക്കാര്‍ക്ക് ഇവിടെ ലഗേജുകള്‍ കൈമാറി ബോര്‍ഡിംഗ് പാസ് നേടുന്നതിന് സാധിക്കും. ആവശ്യം വര്‍ധിക്കുന്ന പക്ഷം ഭാവിയില്‍ രണ്ടു ഷിഫ്റ്റുകളില്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കും. സഊദിയ നല്കുന്ന ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതിന് യാത്രക്കാരെ സഹായിക്കുന്ന സെല്‍ഫ് സര്‍വീസ് ഉപകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അനുവദിച്ച പരിധിയില്‍ അധികമുള്ള ബാഗേജിനുള്ള ലഗേജ് ഫീസ് ഓണ്‍ലൈന്‍ വഴിയോ സിറ്റി ടെര്‍മിനലില്‍ നേരിട്ടോ അടയ്ക്കുന്നതിന് സാധിക്കും. ഫ്ളൈറ്റ് സമയത്തിന് എട്ടു മണിക്കൂറില്‍ കുറവ് മാത്രമാണ് അവശേഷിക്കുന്നതെങ്കില്‍ സിറ്റി ടെര്‍മിനലില്‍ യാത്രക്കാരുടെ ബാഗേജുകള്‍ സ്വീകരിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
Kerala
• 2 months agoകണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്
Kerala
• 2 months agoരഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ
Cricket
• 2 months agoപൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍
Kerala
• 2 months agoബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി
Kerala
• 2 months agoഅയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു
Kerala
• 2 months agoകോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍
Kerala
• 2 months agoആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം
National
• 2 months agoയൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്
Kerala
• 2 months agoലൈംഗികാതിക്രമം: നടന് സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം
Kerala
• 2 months agoകവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം
National
• 2 months agoമഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത
National
• 2 months agoനെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല
International
• 2 months ago63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി
Saudi-arabia
• 2 months ago'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്കി
Kerala
• 2 months agoയു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം
uae
• 2 months agoജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും
Kerala
• 2 months agoകറന്റ് അഫയേഴ്സ്-11-10-2024
PSC/UPSC
• 2 months agoറാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു
നിയമ വിരുദ്ധമായ വ്യാപാരത്തിന് കുറ്റവാളികൾക്ക് പിഴ ചുമത്തുകയും നിയമനടപടികൾക്കായി ജുഡീഷ്യൽ അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു