നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് പത്തര വര്‍ഷം തടവും പിഴയും
തലശ്ശേരി: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകനെ കോടതി പത്തര വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിമിരി കപ്പംകോട് പുളിക്കുന്നേല്‍ വീട്ടില്‍ ജോസ് ജോസഫിനെ(59)യാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷ് ശിക്ഷിച്ചത്. സംഭവ സമയത്ത് പെരുമ്പടവ് ബിഷപ്പ് വള്ളോപ്പിള്ളി ജൂബിലി മെമ്മോറിയല്‍ സ്കൂളിലെ അധ്യാപകനായിരുന്നു ജോസ് ജോസഫ്.
ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ.
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ജുവനെല്‍ ജസ്റ്റിസ് ആക്ട് 23 പ്രകാരം ആറ് മാസം തടവും 10,000 രൂപ പിഴയുമടക്കണം. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
2011 നവംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. വേദപഠനം കഴിഞ്ഞ് നടന്ന് വരികയായിരുന്ന ബാലികയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് സ്കൂട്ടറില്‍ കയറ്റി പ്രതിയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്നും പ്രതി പല സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രന് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."