HOME
DETAILS

'ബഹ്‌റൈന്‍ സിംസ്' വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് ഡോ. എം.എസ് സുനിലിന് ബഹ്‌റൈനിലെത്തുന്ന ഫാ. ടോം ഉഴുന്നാല്‍ അവാര്‍ഡ് സമ്മാനിക്കും

  
backup
December 13 2017 | 03:12 AM

bahrain-simsguf

മനാമ: സീറോ മലബാര്‍ സൊസൈറ്റി (സിംസ്) ബഹ്‌റൈന്‍ കൂട്ടായ്മ വര്‍ഷം തോറും നല്‍കി വരുന്ന വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് ഈ വര്‍ഷം പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയായ ഡോ. എം.എസ് സുനിലിന് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. സല്‍മാനിയ മര്‍മ്മറീസ് ഹാളില്‍ ജനുവരി 25ന് നടക്കുന്ന ചടങ്ങില്‍ വെച്ച് ഫാ. ടോം ഉഴുന്നാലിലാണ് അവാര്‍ഡ് സമ്മാനിക്കുക. ഇതിനായി ഫാദര്‍ ടോം ഉഴുന്നാലില്‍ ബഹ്‌റൈനിലെത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

കെ.എം.സി.സിയുടെ ബഹ്‌റൈന്‍ ഘടകം, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡോ. ഡേവിസ് ചിറമേല്‍, ബഹ്‌റൈന്‍ ഡിസേബിള്‍ഡ് സൊസൈറ്റി ചെയര്‍മാനും രാജകുടുംബാംഗവും ആയ ഷെയ്ഖ് ദുവൈജ് ഖലീഫ ബിന്‍ ദുവൈജ് അല്‍ ഖലീഫ, കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നവജീവന്‍ ട്രസ്റ്റിന്റെ സാരഥി പി.യു തോമസ്, എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുള്ളത്. ജനുവരി 25ന് നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ ബഹ്‌റൈനിലെ പൗരപ്രമുഖരും ഇന്ത്യന്‍ എംബസി പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും.

മാനവകാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിന് വേണ്ടി 2012 മുതലാണ് സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് നല്‍കിത്തുടങ്ങിയത്. ആദ്യമായിട്ടാണ് ഒരു വനിതക്ക് വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് നല്‍കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജില്‍ അധ്യാപിക ആയിരിക്കെ നാഷണല്‍ സര്‍വീസ് സൊസൈറ്റിയുടെ കോ-ഓഡിനേറ്റര്‍ ആയി സാമൂഹിക പ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഡോ. സുനില്‍ പിന്നീട് അത് തന്റെ പ്രവര്‍ത്തനമേഖല ആക്കുകയായിരുന്നു. ചെറ്റക്കുടിലില്‍ ജീവിച്ച ഒരു വിദ്യാര്‍ഥിയുടെ അവസ്ഥയില്‍ ദുഃഖം തോന്നി ആ കുട്ടിക്ക് ഒരു വീട് വച്ചുനല്‍കി തുടങ്ങിയ 'ഹോം ഫോര്‍ ഹോംലെസ്സ്' എന്ന പദ്ധതിയിലൂടെ നിരവധി അശരണര്‍ക്കായി 85ഓളം വീടുകള്‍ സുനില്‍ വച്ച് നല്‍കി. പട്ടിണികൊണ്ടു ബുദ്ധിമുട്ടുന്ന ആളുകള്‍ക്കായി, പ്രത്യേകിച്ച് ആദിവാസി മേഖലയിലെ നിര്‍ധനര്‍ക്കായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'നമവിരുന്ന്' പദ്ധതിയിലൂടെ അന്‍പതോളം കുടുംബങ്ങള്‍ക്ക് എല്ലാമാസവും ഭക്ഷ്യ വിഭവങ്ങള്‍ നല്‍കിവരുന്നു കൂടാതെ ചാലക്കയം, മൂഴിയാര്‍ വനമേഖലയില്‍ അധിവസിക്കുന്ന ആദിവാസികളുടെ സര്‍വ്വതോന്‍മുഖമായ വികാസത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നു. കുട്ടികളായുള്ള പഠനസഹായങ്ങള്‍, മെഡിക്കല്‍ ക്യാംപുകള്‍, തുടങ്ങിയവ നടത്തിവരുന്നു.

മാനവകാരുണ്യ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഡോ. സുനിലിന് ഈ വര്‍ഷത്തെ അവാര്‍ഡ് നല്‍കുന്നതില്‍ സിംസിന് അഭിമാനമുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. അതോടൊപ്പം സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് ദാനത്തിന് മുഖ്യാതിഥിയായി എത്തുന്നത് ഫാ. ടോം ഉഴുന്നാലില്‍ ആണ് എന്നത് ഏറ്റവും അഭിമാനകരമാണെന്ന് സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ പി.പി ചാക്കുണ്ണി അഭിപ്രായപ്പെട്ടു. ഫാ. ടോം യെമനില്‍ ഭീകരവാദികളുടെ പിടിയില്‍ ആയിരുന്നപ്പോള്‍ ഫാ. ടോമിന്റെ്‌റ മോചനത്തിനായി ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പരിപാടികള്‍ സിംസിന്റെ നേതൃത്വത്തില്‍ മറ്റ് സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കിയിരുന്നു. തന്റെ മോചനത്തിനായി പ്രാര്‍ഥിച്ചു പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതിന് കൂടിയാണ് ഫാ. ടോം ബഹ്‌റിനില്‍ എത്തുന്നതെന്ന് സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ് അറിയിച്ചു. ജനുവരി 24 മുതല്‍ 29 വരെ ഫാ. ടോം ബഹ്‌റിനില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago