പെരിന്തല്‍മണ്ണയില്‍ ആനക്കൊമ്പുമായി നാലംഗ സംഘം അറസ്റ്റില്‍
പെരിന്തല്‍മണ്ണ: വേട്ടയാടിയതെന്ന് സംശയിക്കുന്ന ആനക്കൊമ്പുമായി നാലംഗ സംഘത്തെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
പാലക്കാട് ജില്ലയിലെ അഗളി ചിറ്റൂര്‍ വെങ്ങക്കടവ് സ്വദേശി സുബ്രഹ്മണ്യന് (51), മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് കോഴിശ്ശേരി വീട്ടില്‍ അശ്റഫ് (46), കോയമ്പത്തൂര്‍ പെരിനായ്ക്കപ്പാളയം പാലമട കോളനിയിലെ വീരഭദ്രന് (32), രംഗസ്വാമി (57) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എന്‍.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ നടത്തിയ പട്രോളിങിനിടെ പെരിന്തല്‍മണ്ണ ബൈപാസ് റോഡില്‍ വച്ചാണ് വില്പനക്കായി കൊണ്ടുവന്ന ആനക്കൊമ്പുകളുമായി പ്രതികള്‍ വലയിലായത്. പെരിന്തല്‍മണ്ണ തൂത സ്വദേശിക്ക് വില്‍പ്പന നടത്തുന്നതിനായാണ് പ്രതികള്‍ കോയമ്പത്തൂര്‍ പെരിനായ്ക്കപ്പാളയം പാലമട കോളനിയില്‍ നിന്ന് ആനക്കൊമ്പുകള്‍ ഇവിടെയെത്തിച്ചത്.
തൂത സ്വദേശി ഇവയ്ക്ക് ഏകദേശം ഏഴുലക്ഷം രൂപയോളം വിലപറഞ്ഞതായും പ്രതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് ആദ്യം മണ്ണാര്‍ക്കാട്ടെ ഒരു വീട്ടിലെത്തിച്ച ശേഷം വില്പനക്കായി പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇവര്‍ പിടിയിലായത് . പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനും കേസിന്റെ തുടരന്വേഷണത്തിനുമായി വനം വകുപ്പിന് കൈമാറുമെന്ന് പൊലിസ് പറഞ്ഞു.
പെരിന്തല്‍മണ്ണ സി.ഐ. ടി.എസ് ബിനു മൂത്തേടം, എസ്.ഐ വി.കെ.കമറുദ്ദീന്, ജൂനിയര്‍ എസ്.ഐ. എംബി.രാജേഷ്, ടൗണ്‍ ഷാഡോ ഉദ്യോഗസ്ഥരായ പി.എന്‍.മോഹനകൃഷ്ണന്, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, സി.പി.മുരളി, എസ്.സുമേഷ്, പി.അനീഷ്, അജീഷ് ചെറുകോട്, ജയന്, വനിതാ സി.പി.ഒ സ്മിത, ജയമാണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
Kerala
• 2 months agoകണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്
Kerala
• 2 months agoരഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ
Cricket
• 2 months agoപൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍
Kerala
• 2 months agoബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി
Kerala
• 2 months agoഅയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു
Kerala
• 2 months agoകോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍
Kerala
• 2 months agoആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം
National
• 2 months agoയൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്
Kerala
• 2 months agoലൈംഗികാതിക്രമം: നടന് സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം
Kerala
• 2 months agoകവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം
National
• 2 months agoമഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത
National
• 2 months agoനെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല
International
• 2 months ago63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി
Saudi-arabia
• 2 months ago'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്കി
Kerala
• 2 months agoയു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം
uae
• 2 months agoജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും
Kerala
• 2 months agoകറന്റ് അഫയേഴ്സ്-11-10-2024
PSC/UPSC
• 2 months agoറാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു
നിയമ വിരുദ്ധമായ വ്യാപാരത്തിന് കുറ്റവാളികൾക്ക് പിഴ ചുമത്തുകയും നിയമനടപടികൾക്കായി ജുഡീഷ്യൽ അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു