ഉത്തരകൊറിയയുമായി സംഭാഷണത്തിന് സന്നദ്ധത അറിയിച്ച് യു.എസ്
വാഷിങ്ടണ്‍: ഉത്തരകൊറിയയുമായുള്ള സംഭാഷണത്തിന് സന്നദ്ധത അറിയിച്ച് യു.എസ്. ഉപാധികളില്ലാത്ത ചര്‍ച്ചക്കാണ് യു.എസ് താല്പര്യപ്പെടുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സി ടില്ലേഴ്സണ് പറഞ്ഞു. വാഷിങ്ടണില്‍ നടന്ന അറ്റ്ലാന്‍ഡിക്ക് കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരകൊറിയയുടെ ആണവായുധത്തെ യു.എസ് ഒരിക്കലുംഅംഗീകരിക്കല്ല. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും സംഭാഷണം ആരംഭിക്കണം. ഉത്തരകൊറിയയുമായി ഏത് സമയത്തും ചര്‍ച്ച തയാറാണെന്ന് ടില്ലേഴ്സണ് പറഞ്ഞു. ഉത്തരകൊറിയയുമായി ആണവായുധം ഉപേക്ഷിക്കാതെ ചര്‍ച്ചക്ക് തയാറല്ലെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് ടില്ലേഴ്സന്റെ പ്രസ്താവന. എന്നാല്‍ ടില്ലേഴ്സന്റെ പ്രസ്താവനയെ തിരുത്തി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്ഡേഴ്സണ് രംഗത്തെത്തി. വിഷയത്തില്‍ യ.എസ് ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ക്ക് മാറ്റമില്ലെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."