ജറൂസലം: യു.എസ് തീരുമാനം അംഗീകരിക്കില്ല: ഒ.ഐ.സി
അങ്കാറ: ഇസ്‌റാഈല്‍ തലസ്ഥാനമായി ജറൂസലം അംഗീകരിച്ച യു.എസ് നടപടി അംഗീകരിക്കില്ലെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ ( ഒ.ഐ.സി).
യു.എസ് തീരുമാനത്തിനെതിരേ മുസ്‌ലിം നേതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഒ.ഐ.സി സെക്രട്ടറി ജനറല്‍ യുസുഫ് അല്‍ ഒതൈമീന്‍ പറഞ്ഞു. യു.എസ് തീരുമാനവുമായി ബന്ധപ്പെട്ട് തുര്‍ക്കിയിലെ ഇസ്താംബുളില്‍ ചേര്‍ന്ന ഒ.ഐ.സിയുടെ പ്രത്യേക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ നീക്കത്തെ അപലപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്ന നീക്കമാണിത്. ലോകത്തിലെ മുഴുവന്‍ മുസ്‌ലിംകളെയും പ്രകേപിപ്പിക്കുന്ന അമേരിക്കയുടെ തീരുമാനം ഫലസ്തീനില്‍ അസ്ഥിരതയുണ്ടാക്കുമെന്ന് യൂസുഫ് അല്‍ ഒതൈമീന്‍ പഞ്ഞു. ജറൂസലം വിഷയത്തില്‍ പക്ഷപാതമായി തീരുമാനമെടുത്തതിനാല്‍ ഇസ്‌റാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ സമാധാന ചര്‍ച്ചക്ക് നേതൃത്വം നല്‍കാന്‍ യു.എസിന് അര്‍ഹതയില്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു.
സമാധാന ചര്‍ച്ചക്കുള്ള യു.എസ് നീക്കത്തെ ഒരിക്കലും അംഗീകരിക്കില്ല. ജറൂസലം എന്നും ഫലസ്തീന്‍ തലസ്ഥാനമായിരിക്കുമെന്നും മഹ്മൂദ് അബ്ബാസ്. പറഞ്ഞു. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി യു.എസ് അംഗീകരിച്ചതിന് ശേഷം മഹ്മൂദ് അബ്ബാസ് ആദ്യമായാണ് ഇത്ര രൂക്ഷമായി പ്രതികരിക്കുന്നത്. കിഴക്കന്‍ ജറൂസലമിനെയാണ് ഫലസ്തീന്‍ ഭാവി തലസ്ഥാനമായി വിലയിരുത്തുന്നത്. ജറൂസലമിനെ ഫലസ്തീന്‍ തലസ്ഥാനമായി ലോകം പരിഗണിക്കുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഖാന്‍ പറഞ്ഞു.
മുസ്‌ലിം രാഷ്ട്രങ്ങള്‍ ഫലസ്തീന്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കണമെന്നും ഉര്‍ദു ഖാന്‍ ആവശ്യപ്പെട്ടു. ഒ.ഐ.സി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എസ് തീരുമാനം നിയമ സാധുതയില്ലാത്തതാണ്. ജറൂസലം മുസ്‌ലിംകളുടെ പരിശുദ്ധ ഭൂമിയാണ്. ഇതിനെതിരേയുള്ള കടന്നുകയറ്റങ്ങളെ അംഗീകിരിക്കില്ല. ഇസ്‌റാഈല്‍ ഭീകരവാദികളുടെ രാഷ്ട്രമാണെന്നും ഉര്‍ദു ഖാന്‍ പറഞ്ഞു. 1969 സ്ഥാപിതമായി ഒ.ഐ.സി ലോകത്തിലെ മുസ്‌ലിം രാഷ്ട്രങ്ങളുടെ പ്രധാനപ്പെട്ട സംഘടനയായാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."