HOME
DETAILS

മാവോയിസ്റ്റ് രക്തസാക്ഷി അനുസ്മരണം ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് നക്‌സല്‍ബാരിയുടെ പേരില്‍ പോസ്റ്ററുകള്‍

  
backup
December 14 2017 | 05:12 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7-3

 

മാനന്തവാടി: നിലമ്പൂര്‍ കാട്ടില്‍ പൊലിസ് വെടിയേറ്റ് മരണപ്പെട്ട മാവോയിസ്റ്റുകളായ കുപ്പുദേവരാജ്, അജിത എന്നിവരെയും കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട ലത(മീര) എന്നിവരെയും അനുസ്മരിക്കാന്‍ ഇന്ന് വൈകുന്നേരം ഗാന്ധിപാര്‍ക്കില്‍ രക്തസാക്ഷി അനുസ്മരണം നടക്കും. അരുവിക്കല്‍ കൃഷ്ണന്‍, പി.പി ഷാന്റോലാല്‍, എ വാസു, എം.എന്‍ രാവുണ്ണി എന്നിവരുള്‍പ്പെടുന്ന സമിതിയാണ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനിടെ ഇന്ന് നടക്കുന്ന അനുസ്മരണം ബഹിഷ്‌കരിക്കുവാനും നക്‌സല്‍ബാരി സഖാക്കളെ കൊന്നൊടുക്കുന്ന മാവോയിസ്റ്റുകളെ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി ടൗണിന്റെ വിവധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്നെലെ രാവിലെയാണ് ഗാന്ധിപാര്‍ക്കിലും മൈസൂര്‍ റോഡിലും നേരത്തെ പതിച്ച അനുസ്മരണ പോസ്റ്ററുകള്‍ക്ക് മുകളിലായി ബഹിഷ്‌കരണ പോസ്റ്റര്‍ കണ്ടെത്തിയത്. കുപ്പുദേവരാജിനെയും അജിതയെയും ഒറ്റുകൊടുത്തതാണെന്നും മുമ്പ് സിനോജിനെ കൊലപ്പെടുത്തിയപോലെ ലതയെയും കൊന്നതാണെന്നും പോസ്റ്ററുകളില്‍ സൂചിപ്പിക്കുന്നുണ്ട്. തോക്ക് പൊട്ടിയും ആനചവിട്ടിയും കൊല്ലപ്പെടുന്നത് നക്‌സല്‍ബാരി സഖാക്കള്‍ മാത്രമാണെന്നും ഒറ്റുകാരാല്‍ നടത്തുന്ന അനുസ്മരണം ബൂര്‍ഷ്വാസികള്‍ക്ക് വേണ്ടിയാണെന്നും പോസ്റ്ററുകളില്‍ ആരോപിക്കുന്നു. നക്‌സല്‍ബാരി സഖാക്കള്‍ എന്നപേരിലാണ് പോസ്റ്ററുകള്‍ എഴുതി ഒട്ടിച്ചത്.
എന്നാല്‍ അഡ്രസില്ലാത്ത സംഘടനയുടെ പേരിലുള്ള പോസ്റ്ററുകള്‍ അപലപനീയമാണെന്നും അനുസ്മരണ പോസ്റ്ററുകള്‍ക്ക് മുകളില്‍ പതിച്ചത് ജനാധിപത്യ വിരുദ്ധമാണെന്നും സംഘാടകസമിതി ഭാരവാഹികളായ അരുവിക്കല്‍ കൃഷ്ണന്‍, പി.പി ഷാന്റോലാല്‍ എന്നിവര്‍ പ്രസ്താവനയിലുടെ അറിയിച്ചു.
ആന്ധ്രയിലെ വിപ്ലവരജയ്തലു സംഘം സെക്രട്ടറി പ്രൊഫ. വരലക്ഷ്മിയാണ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. അതിനിടെ അനുസ്മരണ പരിപാടിയുടെ പോസ്റ്ററുകള്‍ കുഞ്ഞോത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago