മുന്നണിപ്രവേശം അജണ്ടയില്‍ ഇല്ല: കെ.എം മാണി
കോട്ടയം: കേരള കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നു പാര്‍ട്ടി ചെയര്മാന് കെ.എം മാണി. മുന്നണി പ്രവേശനം എന്നത് സമ്മേളനത്തിന്റെ അജണ്ടയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് വിട്ടപ്പോള്‍ പാര്‍ട്ടിയുടെ കഥകഴിഞ്ഞെന്നായിരുന്നു പലരും പ്രചരിപ്പിച്ചത്. എന്നാല്‍, ഒറ്റയ്ക്ക് നിന്ന് കരുത്തു തെളിയിച്ച പാര്‍ട്ടിയുടെ ശക്തി കണ്ട് പലരും ഇപ്പോള്‍ പിന്നാലെ നടക്കുകയാണ്. തുറന്ന മനസോടെയാണ് കേരള കോണ്‍ഗ്രസ് ഇപ്പോള്‍ നില്‍ക്കുന്നത്. അനുയോജ്യമായ സമയത്ത്, അനുയോജ്യമായ തീരുമാനം എടുക്കാന്‍ പാര്‍ട്ടിക്ക് അറിയാം. ഏത് മുന്നണിയില്‍ പ്രവേശിക്കണമെന്ന് ആ സമയത്ത് തീരുമാനിക്കും. പാര്‍ട്ടിയുടെ അജണ്ടയുമായി യോജിക്കുന്ന മുന്നണി വന്നാല്‍ അപ്പോള്‍ ആലോചിക്കും. ലോകാവസാനം വരെയും ഒറ്റയ്ക്ക് നില്‍ക്കാനുള്ള ശക്തിയുള്ള പാര്‍ട്ടിയാണിത്. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."