മോദിക്ക് ദുരന്തങ്ങള്‍ പ്രശ്നമല്ല: ചെന്നിത്തല
തിരുവനന്തപുരം: ഗുജറാത്ത് കൂട്ടക്കൊലയെന്ന മഹാദുരന്തം സൃഷ്ടിച്ച് അധികാരത്തില്‍ വന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനങ്ങള്‍ അനുഭവിക്കുന്ന ദുരന്തങ്ങള്‍ പ്രശ്നമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഓഖി ദുരന്തത്തില്‍ പെട്ടവര്‍ക്ക് ആശ്വാസം പകരാന്‍ മോദി കേരളത്തില്‍ വരാതിരുന്നത് അതുകൊണ്ടാണ്. എന്നാല്‍, രാഹുല്‍ ഗാന്ധി ദുരന്തബാധിതരെ ആശ്വസിപ്പിക്കാനെത്തിയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പടയൊരുക്കം സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചെന്നിത്തല.
ഓഖി ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ 10,000 രൂപ വീതം ദുരിതാശ്വാസനിധിയിലേക്കു നല്‍കും. ദുരന്തത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാട്ടിയ അനാസ്ഥ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത വെളിവാക്കുന്നതാണ്. മുഖ്യമന്ത്രിക്കു സ്ഥലം സന്ദര്‍ശിക്കാനും താല്പര്യമില്ലായിരുന്നു. രാജ്യത്തെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയില്‍ പ്രതീക്ഷയര്പ്പിച്ചിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."