പടയൊരുക്കത്തിന്റെ സമാപനത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് സംഘര്‍ഷം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫ് പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിനു ശേഷം മടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഗ്രൂപ്പ് തിരിഞ്ഞ് സംഘര്‍ഷം.
സംഭവത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. കിളിമാനൂര്‍ സ്വദേശികളായ അദേഷ്, നജീം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ രണ്ടാം ഗേറ്റിനു മുന്നിലാണ് ഏറ്റുമുട്ടിയത്. ഐ ഗ്രൂപ്പുകാരനായ കെ.എസ്.യു സംസ്ഥാന സെക്രട്ടറി നബീലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ കൈക്കും തലയിലും പരുക്കുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ തമ്മിലായിരുന്നു സംഘര്‍ഷമെന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ മറ്റുനടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."